Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

  വഴിയരികില്‍ നിന്ന് ചായക്കട മാറ്റണമെന്ന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ നിനിര്‍ദ്ദേശത്തെ തുടര്‍ന്ന് രോഗിയായ കടയുടമ ജീവനൊടുക്കി

02 MARCH 2023 08:10 AM IST
മലയാളി വാര്‍ത്ത

വഴിയരികില്‍ നിന്ന് ചായക്കട മാറ്റണമെന്ന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ നിനിര്‍ദ്ദേശത്തെ തുടര്‍ന്ന് രോഗിയായ കടയുടമ ജീവനൊടുക്കി.


കൊല്ലത്ത് രാമന്‍കുളങ്ങരയ്ക്കടുത്ത് ഇരട്ടക്കടയില്‍ വഴിയരികിലായി ചായക്കട നടത്തി വന്നിരുന്ന വലിയകാവ് നഗര്‍14 ല്‍ ബാബു(62) ആണ് ആത്മഹത്യ ചെയ്തത്.



രോഗിയായ ബാബുവും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട ഭാര്യ സുധര്‍മ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് പലഹാരങ്ങളുണ്ടാക്കി പെട്ടിക്കടയില്‍വെച്ച് വില്‍പ്പന നടത്തി വരികയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി ഏഴുവരെ പരിസരവാസികള്‍ക്കോ യാത്രക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരുന്നു കച്ചവടം നടത്തി വന്നിരുന്നത്.

സമീപവാസി കട മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോര്‍പ്പറഷന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ജീവനക്കാര്‍ കട ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും തുടര്‍ന്ന് ബാബു കച്ചവടം തുടരാന്‍ അനുവദിക്കണമെന്ന് പരാതിക്കാരനോട് അപേക്ഷിച്ചിരുന്നതായും പരിസരവാസികള്‍ പറഞ്ഞു.

ബാബുവും ഭാര്യ സുധര്‍മ്മയും എം.എസ്സി. വിദ്യാര്‍ഥികളായ മക്കള്‍ ആര്യയും ആരതിയും കഴിഞ്ഞിരുന്നത് കടയില്‍നിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു. വിദേശത്തായിരുന്ന ബാബു അസുഖബാധിതനായതിനെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടവുകള്‍ മുടങ്ങുകയും ചെയ്തു.

ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണിയുമുണ്ടായി. നിത്യവൃത്തിക്ക് വഴിയില്ലാതായതോടെ സുധര്‍മ്മ റെയില്‍വേ സ്റ്റേഷനിലും മറ്റും പൊതിച്ചോര്‍ വില്‍പ്പനയ്ക്ക് പോയിരുന്നു. ശാരീരിക അവശതകളെത്തുടര്‍ന്ന് അതിനും കഴിയാതായി. വീണ്ടും വായ്പയെടുത്ത തുകകൊണ്ടാണ് ബാബു കട തുടങ്ങിയത്. അത് ഒഴിയണമെന്ന് ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്ന് ബന്ധുക്കള്‍.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (14 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (43 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends