വിരമിച്ചശേഷം യാത്രയയപ്പുകഴിഞ്ഞ് വീട്ടിലെത്തിയ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനപ്പാപ്പാന്‍ തെങ്ങില്‍ നിന്നു വീണ് മരിച്ചു....

വിരമിച്ചശേഷം യാത്രയയപ്പുകഴിഞ്ഞ് വീട്ടിലെത്തിയ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനപ്പാപ്പാന്‍ തെങ്ങില്‍നിന്നുവീണ് മരിച്ചു. ചെത്തല്ലൂര്‍ ഞെള്ളിയൂര്‍ ഇല്ലത്ത് വാസുദേവനാണ് (56) ബുധനാഴ്ച വീട്ടുവളപ്പിലെ തെങ്ങില്‍നിന്നുവീണത്. ബുധനാഴ്ച 12-ഓടെയാണ് സംഭവം നടന്നത്.
തെങ്ങിന്‍തോപ്പിന് സമീപത്തുകൂടി പോയ വഴിയാത്രക്കാരനാണ് വാസുദേവനെ വീണുകിടക്കുന്നനിലയില്‍ കണ്ടത്. ഉടന്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
25 കൊല്ലത്തിലേറെയായി പാപ്പാനായിരുന്നു. മൃതദേഹം ഇന്ന് 11 -ന് വീട്ടുവളപ്പിലാണ് സംസ്‌കാരം.
"
https://www.facebook.com/Malayalivartha



























