കണ്ണീര്‍ക്കാഴ്ചയായി.... കാസര്‍കോട് ഉപ്പള റെയില്‍വേ സ്റ്റേഷനുസമീപത്ത് ലാബ് ടെക്‌നീഷ്യനായ യുവതി തീവണ്ടി തട്ടി മരിച്ച നിലയില്‍

കണ്ണീര്‍ക്കാഴ്ചയായി.... കാസര്‍കോട് ഉപ്പള റെയില്‍വേ സ്റ്റേഷനുസമീപത്ത് ലാബ് ടെക്‌നീഷ്യനായ യുവതി തീവണ്ടി തട്ടി മരിച്ച നിലയില്‍. കാസര്‍കോട് ഉപ്പള റെയില്‍വേ സ്റ്റേഷനുസമീപം നീലേശ്വരം കടിഞ്ഞിമൂല സ്വദേശിയും മംഗല്‍പാടി താലൂക്ക് ആസ്പത്രിയിലെ ലാബ് ടെക്‌നിഷനുമായ പി. ഐശ്വര്യയെ (26) തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി.
ജനാര്‍ദനന്‍-ശോഭ ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: വിപിന്‍ (ദേവന്‍ ആര്‍ട്‌സ്). മകള്‍: ആഷ് വിപ. സഹോദരങ്ങള്‍: ആദിത്യ, അഭിരാജ്
അതേസമയം ചെന്നൈയില്‍ ട്രാക്ക് മുറിച്ചു കടക്കവെ ട്രെയിനിടിച്ച് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പുത്തൂര്‍ കുന്നത്ത് നെല്ലിപ്പിള്ളില്‍ വീട്ടില്‍ സിബി പാപ്പച്ചന്റെയും അനിത സിബിയുടെയും മകള്‍ നിഖിത.കെ.സിബിയാണ് (19) മരിച്ചത്. താംബരം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്നു.
ഫെബ്രുവരി 28 ന് രാവിലെ 9.45ന് ചെന്നൈ ഇരുമ്പുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപം ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടിയാണ് അപകടം. തത്ക്ഷണം മരിച്ചു.
മൊബൈല്‍ ഫോണ്‍ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ച് നടക്കവേ, ട്രെയിന്‍ വരുന്നത് അറിയാതെ മറികടന്നെന്നാണ് സൂചന. ഇരുമ്പുലിയൂരിലെ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha



























