Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മുഖ്യമന്ത്രിക്ക് എത്രയൊക്കെ കള്ളങ്ങൾ പറഞ്ഞിട്ടും ഒരു രക്ഷയുമില്ല..ഏല്ലാം ചീട്ടു കൊട്ടാരങ്ങളൂം ഉടൻ തകർന്നു വീഴും..മുഖ്യമന്ത്രിയെ കണ്ടെന്നും ജോലി ഉറപ്പുനല്‍കിയെന്നും സ്വപ്ന സുരേഷ്...മുഖ്യമന്ത്രിക്കും ടീമിനും ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടായിരുന്നു വാഗ്ദാനം..

02 MARCH 2023 10:50 AM IST
മലയാളി വാര്‍ത്ത

ഇനി മുഖ്യമന്ത്രിക്ക് എത്രയൊക്കെ കള്ളങ്ങൾ പറഞ്ഞിട്ടും ഒരു രക്ഷയുമില്ല..ഏല്ലാം ചീട്ടു കൊട്ടാരങ്ങളൂം ഉടൻ തകർന്നു വീഴും..ഒരു ഇടവേളയ്ക്ക് ശേഷം സ്വപ്ന വന്നത് റയ്ഹാന്നെ ചതിച്ചവരെയും..അല്ലെങ്കിൽ അതിന് കൂട്ട് നിന്നവരെയും ഒരു കളി പഠിപ്പിക്കാൻ വേണ്ടി തന്നെയാണ്..പ്രതിപക്ഷങ്ങൾ സഭയിൽ അടക്കം തെളിവുകൾ സഹിതം ഗുരുതര ആരോപണമാണ് ഉന്നയിക്കുമ്പോഴും മുഖ്യ മന്ത്രിക്ക് ഒറ്റ വാക്കിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല..പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് മാത്രമേ പറയാൻ സാധിക്കുണ്ടയിരുന്നുള്ളു..പക്ഷെ പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുകയാണ് സ്വപ്ന..മുഖ്യമന്ത്രിയെ കണ്ടെന്നും ജോലി ഉറപ്പുനല്‍കിയെന്നും സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കും ടീമിനും ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടായിരുന്നു വാഗ്ദാനം. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു നോര്‍ക്കയിലും സ്പേസ് പാര്‍ക്കിലും ജോലിക്ക് ശ്രമിച്ചത്. ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും ൈലഫ് മിഷനിലെ കോഴയെക്കുറിച്ച് അറിയാം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയെ ഇതിനു വെല്ലുവിളിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു.സ്വപ്നയുടെ വെല്ലുവിളി മുഖ്യൻ ഏറ്റെടുക്കാതെ ഇരിക്കുന്നതാവും നല്ലത്..കാരണം അകഴിഞ്ഞ ദിവസം ഈ വെല്ലുവിളികൾ എല്ലാം ശെരിയെന്ന ഉറപ്പിക്കുന്ന തരത്തിലുള്ള തെളിവുകളും ചാറ്റുകളുമാണ് പുറത്തു വന്നിരിക്കുന്നത്..അത് നിഷേധിക്കാൻ കഴിയില്ല..സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയനെ ജോലിക്കായി കണ്ടതിനും സ്വപ്നയെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയില്‍ നിയമിക്കാൻ എം.ശിവശങ്കർ നീക്കം നടത്തിയതിനും തെളിവായി വാട്സാപ് ചാറ്റുകൾ. സ്വപ്നയുടെയും ശിവശങ്കറിന്റേതുമായി പ്രചരിക്കുന്ന ചാറ്റുകളുടെ ആധികാരികത സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതികരിച്ചിട്ടില്ല.

സ്വപ്നയും ശിവശങ്കറുമായി നടത്തിയ വാട്സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് ഏഴാം തീയതി കൊച്ചി ഓഫിസിൽ ഹാജരാകാൻ ഇഡി നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ സ്വപ്ന കണ്ടത് സി.എം.രവീന്ദ്രനെ അറിയിച്ചതായി ചാറ്റിൽ ശിവശങ്കർ പറയുന്നു. നിക്ഷേപ കമ്പനിയിലെ നിയമനത്തിനു നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചതായി സ്വപ്നയോട് ശിവശങ്കർ പറയുന്നുണ്ട്.ഇതിനുശേഷമാണ് സ്വപ്നയെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ നിയമിച്ചത്. നോർക്കയുടെ നിക്ഷേപ കമ്പനിയിൽ എംബിഎ ബിരുദമുള്ള ആളിനെ ആവശ്യമുണ്ടെന്നും താൻ സ്വപ്നയുടെ പേര് പറഞ്ഞപ്പോൾ യോഗത്തിലുണ്ടായിരുന്ന എല്ലാവരും അംഗീകരിച്ചതായും ശിവശങ്കർ പറയുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാമെന്ന് ശിവശങ്കർ പറയുമ്പോൾ അദ്ദേഹം അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വപ്ന പറയുന്നു. യുഎഇ കോൺസുലേറ്റിൽനിന്ന് സ്വപ്ന രാജിവയ്ക്കുകയാണെന്ന് പറഞ്ഞപ്പോൾ സി.എം.രവീന്ദ്രൻ ഞെട്ടിയതായി ശിവശങ്കർ പറയുന്നു.

നോർക്കയിൽ ജോലി തന്നാൽ എതിർപ്പുണ്ടാകാൻ സാധ്യതയുള്ള കാര്യം സ്വപ്ന ചാറ്റിൽ സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നേരത്തേ സ്വപ്ന കണ്ട കാര്യം രവീന്ദ്രനോട് പറഞ്ഞതായി ശിവശങ്കർ പറയുന്നു. സ്വപ്ന നിലവിലെ സാഹചര്യം മുഖ്യമന്ത്രിയോട് പറഞ്ഞതായും അദ്ദേഹത്തിന് നടന്നകാര്യങ്ങൾ അറിയാമെന്നും രവീന്ദ്രനോട് പറഞ്ഞതായും ശിവശങ്കർ പറയുന്നുണ്ട്.വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ മുൻകൂർ പണം പറ്റിയതായി ശിവശങ്കർസ്വപ്ന വാട്‌സാപ് ചാറ്റിലും സ്വപ്നയുടെ മൊഴിയിലും വ്യക്തമായതിനാൽ ഉന്നതരായ സർക്കാർ പ്രതിനിധികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു. യൂണിടാക്കിനു കരാർ ലഭിക്കാൻ സന്തോഷ് ഈപ്പനോടു മുൻകൂർ കമ്മിഷൻ ആവശ്യപ്പെടുകയും അദ്ദേഹം അതു നൽകുകയും ചെയ്തതായി സ്വപ്ന ഇഡിയോടു പറഞ്ഞു. 7.5 കോടി രൂപ റെഡ്‌ക്രെസന്റ് എന്ന സംഘടന 2 ബാങ്ക് അക്കൗണ്ടുകളിൽ യൂണിടാക്കിനു നൽകിയതിനും അടുത്ത ദിവസം അതു പിൻവലിച്ചതിനും ബാങ്ക് രേഖകളുണ്ട്.ലൈഫ് മിഷൻ കോഴയിലേക്ക് കൃത്യമായി വിരൽചൂണ്ടുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ചുണ്ടിക്കാട്ടിയത്. റിമാൻഡ് റിപ്പോർട്ട് നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന സി എം രവീന്ദ്രനെതിരെ മാത്രമേ പരോക്ഷമായെങ്കിലുമുള്ള സൂചനകൾ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രവീന്ദ്രൻ ഹാജരായില്ല. അതിനിടെയാണ് ഇന്ന് നിയമസഭയിൽ മാത്യു കുഴൽനാടൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറും തമ്മിലെ ചർച്ച അങ്ങനെ അഴിമതിയുടേതാണെന്ന ആരോപണവും എത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends