വിജിലൻസ് അന്വേഷണം തുടക്ക ഘട്ടത്തിലാണ്; ഈ സമയത്ത് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണ്; ഹർജി തള്ളേണ്ടി വരുമെന്ന് കോടതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പുക്കാർ വിളയാടിയ സംഭവത്തെ നിർണായക ട്വിസ്റ്റ്. ഈ കേസിൽ ആലപ്പുഴ ചേർത്തല സ്വദേശി വിനോദ് വർഗീസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആ ഹർജി പിൻവലിച്ചിരിക്കുകയാണ്. വിജിലൻസ് അന്വേഷണം തുടക്ക ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. ഈ സമയത്ത് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. പരാതിക്കാരനോട് ഡിവിഷൻ ബെഞ്ച് ഈ ഹർജി തള്ളേണ്ടി വരുമെന്ന് പറഞ്ഞു.
ഇതോടെയാണ് ഹർജിക്കാരൻ പരാതി പിൻവലിച്ച് പോയത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു ഈ തീരുമാനത്തിൽ എത്തിയത്. ദുരിതാശ്വാസ നിധിയിൽ ക്രമക്കേട് നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഫെബ്രുവരി 22ന് റവന്യു ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി. ഇതിന്റെ വിവരങ്ങൾ വിജിലൻസ് ഡയറക്ടറേറ്റിലേക്ക് വരുന്നതേയുള്ളൂ. സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് ആണ് ഈ കാര്യം വ്യക്തമാക്കിയത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ അതിനിർണായക നീക്കങ്ങളായിരുന്നു വിജിലൻസ് നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദശം കൊടുത്തിരുന്നു . കളക്ടറേറ്റുകളിൽ വ്യാപക പരിശോധന നടത്തി . വ്യാപക ക്രമക്കേട് കണ്ടെത്തി . കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാൻ നിർദ്ദേശം കൊടുത്തു . ഓരോ വ്യക്തിയും കൊടുത്തിട്ടുള്ള വിവരങ്ങൾ പരിശോധിക്കും.
https://www.facebook.com/Malayalivartha



























