Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഇരട്ടയാർ കുടിവെള്ള പദ്ധതി : രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

12 MARCH 2023 05:45 PM IST
മലയാളി വാര്‍ത്ത

ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കിവരുന്ന ഗാർഹിക കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. ജൽജീവൻ മിഷൻ പദ്ധതിയിലാണ് പരിപാടി നടപ്പാക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനായി സംയുക്തമായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇത് പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്തോടെ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ശിലാഫലക അനാശ്ചാദനം മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രം ഭാരവാഹികൾ നാലു സെൻറ് ഭൂമി ജലജീവൻ മിഷൻ പദ്ധതിക്കായും ,ടൂറിസം പദ്ധതിക്കായി 31 സെന്റ് സ്ഥലവുമുൾപ്പെടെ 35 സെന്റ് ഭൂമിയുടെ രേഖകൾ ഇരട്ടയാർ പഞ്ചായത്തിന് കൈമാറി. ഇരട്ടയാർ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2.84 കോടി രൂപയുടെ ഭരണാനുമതി പ്രകാരം നിലവിലുള്ള പൈപ്പുലൈനിൽ നിന്നും കണക്ഷനുകൾ നൽകിയിരുന്നു.

ഈ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. 5831.57 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ വിവിധ പ്രദേശങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് 5645 ഗാർഹീക കുടിവെള്ള കണക്ഷൻ നൽകൽ , 5 എം.എൽ.ഡി ശേഷിയുള്ള കുടിവെള്ള ശുദ്ധീകരണ ശാലയുടെ നിർമാണം, നിലവിലെ പമ്പ് ഹൗസ് നവീകരണം, പുതിയ പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കൽ, സംഭരണ ടാങ്കുകളുടെ നിർമ്മാണം.

പ്രധാനപൈപ്പ് ലൈനുകളുടെ സ്ഥാപിക്കൽ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. നിലവിലെ ഇരട്ടയാർ ഡാമിലെ പമ്പ് ഹൗസ് നവീകരിച്ച് പമ്പ് ചെയ്യുന്ന വെള്ളം പുതിയതായി സ്ഥാപിക്കുന്ന 5 എം.എൽ.ഡി ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച് ഹീറോപടി, കുരിശുമൂട്ടിൽപടി, അടയാളക്കല്ല്, നാടുതൊട്ടി, ചിറയ്ക്കൽപടി (തെന്നാലിസിറ്റി) എന്നീ സംഭരണടാങ്കുകളിലെത്തിച്ച് അവിടെ നിന്നും വീടുകളിലേക്കെത്തിക്കാനാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ എം എം മണി എം എൽ എ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. മധ്യമേഖല ചീഫ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി സുധീർ റ്റി. എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ജിൻസൺ പ്രസിഡന്റ് ജിൻസൺ വർക്കി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ലാലച്ചൻ വെള്ളക്കട, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ സിനി മാത്യു, ജിഷ ഷാജി, ജയ്നമ്മ ബേബി, മിനി സുകുമാരൻ, ബിൻസി ജോണി, തോമസ് ജോൺ, റെജി ഇലിപ്പുലിക്കാട്ട്, രതീഷ് ആലേപ്പുരക്കൽ, ജോസ് തച്ചാപറമ്പിൽ, ആനന്ദ് സുനിൽകുമാർ, സോണിയ മാത്യു, രജനി സജി, ഐ.എസ്. എ പ്ലാറ്റ്ഫോം ചെയർമാൻ ടി. കെ തുളസിധരൻപിള്ള ,അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രം പ്രസിഡന്റ് കെജി വാസുദേവൻ നായർ, സെക്രട്ടറി സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 minutes ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (28 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (1 hour ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (1 hour ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (1 hour ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (2 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (2 hours ago)

CPI ചരിത്രപരമായ നീക്കം  (2 hours ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

Malayali Vartha Recommends