Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

വാനോളം ഉയര്‍ന്ന് ഇന്ത്യ... രാജമൗലി ചിത്രമായ ആര്‍.ആറിലെ 'നാട്ടു നാട്ടു...' ഗാനം ലോക ശ്രദ്ധനേടി ഓസ്‌കാര്‍ വേദിയില്‍; 95ാമത് ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ 'നാട്ടു നാട്ടു' പാട്ട് ലൈവായി അവതരിപ്പിച്ചു; ഓസ്‌കറില്‍ നേട്ടം കൊയ്ത് ഇന്ത്യ

13 MARCH 2023 09:47 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം. ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനാവതരണത്തിന്റെ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ലോസ് ഏഞ്ചലസിലെ നര്‍ത്തകരാണു ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു നൃത്തം അവതരിപ്പിച്ചത്. സിനിമയുടെ നൃത്ത പശ്ചാത്തലത്തിനു സമാനമായ രംഗങ്ങള്‍ ഒരുക്കിയ ശേഷമായിരുന്നു അതിമനോഹരമായ അവതരണം. കൈയടികളോടെയാണ് സദസ് നാട്ടു നാട്ടു അവതരണത്തെ വരവേറ്റത്.

ഓസ്‌കര്‍ വേദിയിലെ നാട്ടു അവതരണത്തിനു സാക്ഷിയായി സിനിമയില്‍ നൃത്തം അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാംചരണും സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഡോള്‍ബി തിയെറ്ററിലുണ്ടായിരുന്നു. ഗ്ലോബല്‍ ഹിറ്റ് സെന്‍സേഷനായ നാട്ടു നാട്ടു സിനിമയില്‍ ചിത്രീകരിച്ചത് ഉക്രൈനിലെ പാലസിനു മുന്നിലാണ്. ഒരു പ്രേക്ഷകനായിരുന്ന് ഈ നൃത്തരംഗം വീക്ഷിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്നു ജൂനിയര്‍ എന്‍ടിആര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഓസ്‌കറില്‍ നേട്ടം കൊയ്ത് ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ 'ദ് എലിഫന്റ് വിസ്പറേഴ്‌സ്' പുരസ്‌കാരം നേടി. ഇതോടെ ഓസ്‌കറില്‍ പുതുചരിത്രം എഴുതുകയാണ് ഇന്ത്യ. ലൊസാഞ്ചസിലെ ഡോള്‍ബി തിയറ്റഴ്‌സിലാണു 95ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്.

മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളാണ് ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരപട്ടികയില്‍ മത്സരവിഭാഗത്തിലിടം നേടിയത്. അതുകൊണ്ടുതന്നെ വാനോളമാണ് ഇന്ത്യന്‍ പ്രതീക്ഷ. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ 'ഓള്‍ ദാറ്റ് ബ്രീത്സും മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രവിഭാഗത്തില്‍ ദ 'എലിഫന്റ് വിസ്പേഴ്‌സും' മത്സരിക്കുന്നു. മികച്ച ഗാനവിഭാഗത്തില്‍ എസ്.എസ്. രാജമൗലി ചിത്രമായ ആര്‍.ആറിലെ 'നാട്ടു നാട്ടു...' ഗാനവും പട്ടികയിലുണ്ട്.

ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്സ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയതിനുപിന്നാലെയാണ് എം.എം. കീരവാണി സംഗീതസംവിധാനം നിര്‍വഹിച്ച ഈ പാട്ട് ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കുന്നത്. കീരവാണിയും ഗായകരായ രാഹുല്‍ സിപ്‌ളിഗഞ്ചും കാല ഭൈരവയും ചേര്‍ന്ന് നാട്ടു നാട്ടു ഗാനം ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ അവതരിപ്പിച്ചു.

95-ാം ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കുകയാണ്. ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടക്കുന്നത്.

രാജമൗലി ചിത്രം ആര്‍.ആര്‍.ആറിലെ 'നാട്ടു നാട്ടു'വിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് 'നാട്ടു നാട്ടു' ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.

അമേരിക്കന്‍ നടിയും നര്‍ത്തകിയുമായ ലോറന്‍ ഗോട്ലീബ് ആണ് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ 'നാട്ടു നാട്ടു'വിനു ചുവടുവെച്ചത്. ഗോള്‍ഡന്‍ ഗ്ലോബിന് പുറമെ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ മൂന്ന് വിഭാഗങ്ങളില്‍ 'ആര്‍.ആര്‍.ആര്‍' അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്‍.ആര്‍.ആറിന്റെ അവാര്‍ഡ് നേട്ടം.

ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ഗാനം ഓസ്‌കര്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. മാര്‍ച്ച് 13നായിരിക്കും പരിപാടി ഇന്ത്യയിലുള്ളവര്‍ക്കു കാണാന്‍ സാധിക്കുക. എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും തകര്‍പ്പന്‍ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് 'നാട്ടു നാട്ടു' പാട്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയ പാട്ട് ഇനി ഓസ്‌കര്‍ നേടുമോ എന്നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയതോടെ ഈ പാട്ടിനെ നേട്ടത്തിന്റെ നെറുകയിലെത്തിക്കാന്‍ കീരവാണിക്കു കഴിഞ്ഞു. പാട്ടിനൊപ്പം ആവേശത്തോടെ രാജ്യമൊന്നാന്നാകെ ചുവടുവച്ചു. നീണ്ട 14 വര്‍ഷത്തിനു ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലേക്കെത്തിയത്. മുന്‍പ് 2009 ല്‍ എ.ആര്‍.റഹ്‌മാനാണ് പുരസ്‌കാരം നേടിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (22 minutes ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (38 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (1 hour ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (1 hour ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (1 hour ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (2 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (2 hours ago)

CPI ചരിത്രപരമായ നീക്കം  (2 hours ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

Malayali Vartha Recommends