Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

10ന് മാത്രമല്ല 15 നും ആഘോഷം... സരിതയും ബിജു രാധാകൃഷ്ണനും നേര്‍ക്കുനേര്‍; സരിതയെ 15 ന് ക്രോസ് വിസ്താരം നടത്താന്‍ ബിജു രാധാകൃഷ്ണന്‍

08 DECEMBER 2015 08:47 AM IST
മലയാളി വാര്‍ത്ത.

ഡിസബര്‍ പത്തും പതിനഞ്ചും മലയാളികളുടെ ജീവിതത്തില്‍ ആഘോഷത്തിന്റെ ദിനങ്ങളാണ്. നാടുനീളെ പാതിരാവുവരെ കവലച്ചര്‍ച്ച മുതല്‍ ചാനല്‍ വരെ നടക്കും. മുഖ്യമന്ത്രിക്കും മറ്റുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവായി കൈവശമുണ്ടെന്ന് അവകാശപ്പെട്ട സിഡി പത്തിനാണ് ബിജു രാധാകൃഷ്ണന്‍ ഹാജരാക്കേണ്ടത്. സി.ഡി. കൊടുത്താലും ഇല്ലെങ്കിലും അത് വലിയ ചര്‍ച്ചയാകും.
ഡിസംബര്‍ 15 ശ്രദ്ധേയമാവുന്നത് മറ്റൊരു വിധത്തിലാണ്. തന്റെ വ്യക്തിജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിധം മാദ്ധ്യമങ്ങള്‍ വഴി പ്രസ്താവന നടത്തിയ സരിത എസ്. നായരെ ക്രോസ് വിസ്താരം നടത്താന്‍ അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം സോളാര്‍ അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അംഗീകരിച്ചതോടെയാണ് ഡിസംബര്‍ 15ന് പ്രസക്തി കൂടുന്നത്. സരിതയുടെ ക്രോസ് വിസ്താരത്തിന് അനുവാദം നല്‍കണമെന്ന് സോളാര്‍ കമ്മിഷനോടും തിരുവനന്തപുരത്തെ ജില്ലാ ജഡ്ജിയോടും ബിജു രേഖാമൂലം അപേക്ഷിച്ചിരുന്നു. പ്രതിക്ക് അത്തരമൊരു അവകാശമുള്ളത് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഇന്നലെ കമ്മിഷന്‍ സിറ്റിങ്ങില്‍ ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.
മൊഴി നല്‍കല്‍ മാറ്റിവയ്ക്കണമെന്ന് സരിത ഇന്നലെ നേരിട്ട് ഹാജരായി അപേക്ഷിച്ച നിലയ്ക്ക് അവരുടെ വിസ്താരം 15ലേക്കു മാറ്റിവച്ചു. തന്റെ കുട്ടി സുഖമില്ലാതെ ആശുപത്രിയിലാണെന്നും അതുമൂലമുള്ള മാനസിക സംഘര്‍ഷം കാരണം കാര്യങ്ങള്‍ തുറന്നുപറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സരിത കമ്മിഷനെ അറിയിച്ചു. 15ന് എത്തുമ്പോള്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നേരത്തേ സരിത മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ രേഖകളുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ശിവരാജന്‍ ഉത്തരവിട്ടു. പല കാരണങ്ങള്‍ പറഞ്ഞ് വിസ്താരം നീട്ടിക്കൊണ്ടുപോകുന്നതു ശരിയായ കീഴ്‌വഴക്കമല്ലെന്ന് സരിതയുടെ അഭിഭാഷകനെ കമ്മിഷന്‍ ഓര്‍മിപ്പിച്ചു.
സരിത മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായാണ് അഭിഭാഷകന്‍ അറിയിച്ചത്. കള്ളങ്ങള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താന്‍ സരിത തീവ്രശ്രമം നടത്തുന്നതായി സോളാര്‍ കമ്മിഷന് അയച്ച കത്തില്‍ ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു. പത്രവാര്‍ത്തകള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. തന്നെ മാനസിക സ്ഥിരത ഇല്ലാത്തവനും ഭ്രാന്തനുമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഈ സാഹചര്യത്തില്‍ സരിതയെ ക്രോസ് വിസ്താരം നടത്താന്‍ കമ്മിഷന്‍ അനുവദിക്കണമെന്നാണ് ബിജുവിന്റെ ആവശ്യം.
ക്രോസ് വിസ്താരം എന്ന ആവശ്യം ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്. ഇത് കമ്മീഷന്‍ അംഗീകരിച്ചതോടെ സരിതയുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends