ബ്രഹ്മപുരം വിഷയത്തില്‍ യുഡിഎഫിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.രാജീവ്....

ബ്രഹ്മപുരം വിഷയത്തില്‍ യുഡിഎഫിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.രാജീവ്. ബ്രഹ്മപുരത്തെ തീ അണഞ്ഞതില്‍ പ്രതിപക്ഷത്തിന് ദുഖമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് രാജീവ് പറഞ്ഞു. നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
നാട് ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയമാണെന്നും വിവിധ സേനകളുടെ സഹായത്താല്‍ തീ അണയ്ക്കാനായി കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തുടര്‍ച്ചയായി രണ്ടാം ദിനവും ബ്രഹ്മപുരം വിഷയത്തില്‍ നിയമസഭയില്‍ ബഹളമുണ്ടായി. വിഷയം ഇന്നലെ അടിയന്തരപ്രമേയമായി പരിഗണിച്ചതിനാല്‍ വീണ്ടും പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം ബഹളംവച്ചത്.
https://www.facebook.com/Malayalivartha


























