Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

എവിടെ പോയി കിടക്കയിരുന്നു മുഖ്യാ...ബ്രഹ്മപുരം കത്തി തുടങ്ങിയപ്പോൾ മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ഇല്ലായിരുന്നു... തീ അണഞ്ഞപ്പോൾ മുങ്ങിയ ക്യാപ്റ്റനും പിള്ളേരുമെത്തി..വൻ പ്രതിഷേധം അറിയിച്ച് ജനങ്ങൾ... തീ പിടിച്ചെന്ന് സഖാവൊന്ന് സമ്മതിച്ചല്ലോ, അതിന് നന്ദിയുണ്ടെന്നായിരുന്നു കമന്റുകൾ...

14 MARCH 2023 01:59 PM IST
മലയാളി വാര്‍ത്ത

എവിടെ പോയി കിടക്കയിരുന്നു മുഖ്യാ ..എന്ന് എല്ലാവരും അന്വേഷിച്ചു നടക്കുകയാണ്..അവിടെ ബ്രഹ്മപുരം കത്തി തുടങ്ങിയപ്പോൾ മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ഇല്ലായിരുന്നു...മുഖ്യമന്ത്രിക്ക് അങ്ങോട്ടും ഇങ്ങോട്ടും...പാർട്ടി പരിപാടിക്കും ഉദ്ഘടനകൾക്കും ചീറിപ്പായാം..പക്ഷെ ജനങ്ങളുടെ ജീവൻ തന്നെ ഇത്തരത്തിൽ അപകടത്തിലാക്കുന്ന ഒരു വിഷയം ഉണ്ടായപ്പോൾ തിരിഞ്ഞു നോക്കാൻ പോലും മുഖ്യന് നേരം ഉണ്ടായിരുന്നുല്ല,,ഇപ്പോഴാണ് പൊന്തിയത്..ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണച്ചെന്ന് സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും വന്‍ അവകാശവാദവുമായി രംഗത്ത് നിലയുറപ്പിക്കുമ്പോള്‍, പ്രതിപക്ഷവും പ്രദേശവാസികളായ ദൃക്‌സാക്ഷികളും പതിനൊന്ന് ദിവസമായിട്ടും തീ അണയാതിരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയാണ്. ഈ തര്‍ക്കം തുടരുമ്പോള്‍തന്നെ തര്‍ക്കമില്ലാത്ത ഒരു കാര്യമുണ്ട്. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം സംസ്‌കരിക്കാന്‍ നല്‍കിയ കരാറുകളുമായി ബന്ധപ്പെട്ട അഴിമതിയുടെ തീ ഇപ്പോഴും ആളിക്കത്തുകയാണ്.

 

അത് ഉടനൊന്നും ശമിക്കാനും പോകുന്നില്ല.പുകയും കുറയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും ഇനി തീ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനുള്ള നിരീക്ഷണം തുടരും. അങ്ങനെ വന്നാൽ തീ അതിവേഗം അണയ്ക്കും. തീപിടിത്ത വിഷയത്തിൽ ഒടുവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി പ്രവർത്തിച്ചസേനാംഗങ്ങൾക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.

പോസ്റ്റ് ഇപ്രകാരമാണ്..''ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാർഗ്ഗം ഉപയോഗിച്ചുള്ള അഗ്‌നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ & റെസ്‌ക്യൂ സർവ്വീസ് ഡിപ്പാർട്ട്‌മെന്റിനേയും സേനാംഗങ്ങളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഫയർഫോഴ്‌സിനോടു ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതുമാണ്.'' ഇതായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.

 

പോസ്റ്റിന്റെ താഴെ വിമർശനങ്ങളുടെ ഒരു പെരും മഴയാണ് ഉയരുന്നത്..പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ വിമർശിച്ചും പരിഹസിച്ചും കമന്റുകൾ നിറയുകയാണ്. തീ അണയ്ക്കുന്നവരെ അഭിനന്ദിക്കാൻ ആണെങ്കിലും തീ പിടിച്ചെന്ന് സഖാവൊന്ന് സമ്മതിച്ചല്ലോ, അതിന് നന്ദിയുണ്ടെന്നായിരുന്നു കമന്റുകൾ.ചിലരുടെ കാർ കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി, ഇത്ര ഗുരുതരമായ തീപിടിത്തം സംഭവിച്ച മേഖല സന്ദർശിക്കാൻ എത്താതിരുന്നത് എന്തുകൊണ്ടാണെന്നും അഭിപ്രായങ്ങളുയർന്നു. തീ അണഞ്ഞതിന് ശേഷമാണ് പ്രതികരണമെന്നതാണ് ഇതിനെല്ലാം കാരണം. ബ്രഹ്‌മപുത്തെ പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം സംഘർഷത്തിൽ കലാശിച്ചു. അതേസമയം, ബ്രഹ്‌മപുരം വിഷയം പരിഗണിച്ച ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോർഡിനെയും കോർപറേഷനെയും അതിരൂക്ഷമായി വിമർശിച്ചു.മാലിന്യം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച സർവ നിയമങ്ങളും ബ്രഹ്‌മപുരത്തു ലംഘിച്ചുവെന്നു കുറ്റപ്പെടുത്തിയ െഹെക്കോടതി, രാജ്യത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരമായി കൊച്ചിയെ മാറ്റിയെന്ന് അഭിപ്രായപ്പെട്ടു.

 

മാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഹാജരാക്കാനും കഴിഞ്ഞ 7 വർഷം ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ നൽകാനും കോർപറേഷനോട് ആവശ്യപ്പെട്ടു. തീ അണഞ്ഞു എന്ന് മനസ്സിലാക്കിയ ശേഷമാണ് കൗൺസിൽ യോഗവും ചേർന്നത്. അതും അടിയിലേക്ക് മാറി.കോർപറേഷൻ കൗൺസിൽ യോഗത്തിനെത്തിയ മേയർ എം.അനിൽകുമാറിനെ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. കൗൺസിലർമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശി. ഏതാനും യുഡിഎഫ് കൗൺസിലർമാർക്കു പരുക്കേറ്റു.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും പരുക്കുണ്ട്. പൊലീസ് കാവലിൽ കൗൺസിൽ യോഗം ചേർന്നുവെങ്കിലും ഹാളിന്റെ വാതിൽ പൂട്ടിയതിനാൽ യുഡിഎഫ്, ബിജെപി കൗൺസിലർമാർക്കു പ്രവേശിക്കാനായില്ല.മേയറുടെ ഓഫിസിന്റെ ജനൽ ചില്ലുകൾ യുഡിഎഫ് കൗൺസിലർമാർ തകർത്തു. മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് 2011 മുതൽ നടപ്പാക്കിയ എല്ലാ കാര്യങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണത്തിനു കോർപറേഷൻ കൗൺസിൽ ശുപാർശ ചെയ്തു.

 

അഴിമതിയുടെ തീ ഇപ്പോഴും ആളിക്കത്തുകയാണ്. അത് ഉടനൊന്നും ശമിക്കാനും പോകുന്നില്ല. യോഗ്യതയില്ലാതിരുന്നിട്ടും വ്യാജരേഖ ഹാജരാക്കിയും രാഷ്ട്രീയ പരിഗണനവച്ചും പ്രമുഖ സിപിഎം നേതാവായ വൈക്കം വിശ്വന്റെ മരുമകന്‍ കൊണ്ടുനടക്കുന്ന സോണ്ട ഇന്‍ഫ്രാടെക്കിന് കോടികളുടെ കരാര്‍ നല്‍കിയെന്ന വിവാദത്തിനു പിന്നാലെ ജൈവമാലിന്യ സംസ്‌കരണത്തിന് കളമശ്ശേരിയിലെ സിപിഎം നേതാവിന് പങ്കാളിത്തമുള്ള സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. അര്‍ഹതയില്ലാത്ത ഈ കമ്പനിക്ക് പതിനേഴ് കോടിയുടെ കരാര്‍ നല്‍കിയതിനെതിരായ വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം തടസപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത ഒരു സിപിഎം നേതാവിന്റെ സഹോദരനാണ് ഈ കമ്പനിയുടെ ഉടമയെന്ന വിവരവും പുറത്തുവന്നിരിക്കുന്നു.

എറണാകുളം ജില്ലയില്‍നിന്നുള്ള ഒരു മന്ത്രിക്ക് വേണ്ടപ്പെട്ടവനാണ് ഇയാളെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.ഇനിയൊരു ബ്രഹ്മപുരം ഉണ്ടാവില്ലെന്ന വമ്പന്‍ പ്രസ്താവനയാണ് വ്യവസായമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം നടത്തിയത്. വരാന്‍ പോകുന്ന കാര്യം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തീപിടിത്തത്തെക്കുറിച്ചും, അതിനുപിന്നിലെ അഴിമതികളെക്കുറിച്ചും എന്താണ് മന്ത്രിക്ക് പറയാനുള്ളതെന്നാണ് അറിയേണ്ടത്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അറിവോടെയും സമ്മതത്തോടെയും നടന്നിട്ടുള്ള വ്യവസ്ഥാപിതമായ അഴിമതികളിലൊന്നാണ് ബ്രഹ്മപുരത്തെ അഗ്‌നിബാധയിലേക്ക് നയിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. സോണ്ട ഇന്‍ഫ്രാടെക്ക് ഉടമസ്ഥന്റെ ഭാര്യാപിതാവായ വൈക്കം വിശ്വന്റെ പേരു മാത്രമാണ് പാര്‍ട്ടി ബന്ധത്തിന് തെളിവായി ചര്‍ച്ചയായിട്ടുള്ളൂ. കരാര്‍ ലഭിക്കാന്‍ താന്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്നാണ് വിശ്വന്‍ പറയുന്നത്. ഇതിന് പ്രത്യേകമായി ഇടപെടേണ്ട ആവശ്യമൊന്നുമില്ല. പാര്‍ട്ടി നേതാവിന്റെ മരുമകന്‍ ആയാല്‍ മാത്രം മതി. ഇത്തരം അഴിമതിക്കരാറുകള്‍ വെള്ളിത്തളികയില്‍വച്ച് നല്‍കും. ഇതിനുവേണ്ടിയുള്ള ഇടപെടല്‍ നടത്താനുള്ള ആളുകളും സംവിധാനവും പാര്‍ട്ടിക്കുണ്ട്.

 

വിവാദത്തിനിടെ അവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. തീ പൂര്‍ണമായും അണച്ചുവെന്ന് അവകാശപ്പെടുന്നതുകൊണ്ടോ, യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍തന്നെയോ പ്രശ്‌നം അവസാനിക്കുന്നില്ല. ഹൈക്കോടതി ചൂണ്ടിക്കാണിച്ചതുപോലെ കൊച്ചി മഹാനഗരത്തെ ഗ്യാസ്ചേമ്പറിലാക്കിയതിന്റെ ഉത്തരവാദികളെ കണ്ടുപിടിച്ച് അവരെ ശിക്ഷിക്കണം. ബ്രഹ്മപുരത്തുനിന്നുയര്‍ന്ന വിഷപ്പുകയില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ആര് സമാധാനം പറയും? വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലങ്ങളോളം ഇത് ജനങ്ങളെ ദുരിതത്തിലാഴ്ത്തും. ഇക്കാര്യത്തില്‍ വിദഗ്ധരടങ്ങുന്ന സംഘം സ്വതന്ത്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഇത് പരിശോധിച്ച് സത്വരമായ നടപടിയെടുക്കണം. അഴിമതിക്കുവേണ്ടി അധികൃതര്‍ ക്ഷണിച്ചുവരുത്തിയ ഈ പാരിസ്ഥിതിക ദുരന്തമുണ്ടായി പത്തുദിവസമായപ്പോഴാണ് സംസ്ഥാന ആരോഗ്യമന്ത്രി ഇതുസംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഇതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ തെളിയുന്നുണ്ട്.ഇതിനെല്ലാം മറുപടി നൽകിയേ മതിയാവൂ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (17 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (28 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends