Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ലോകത്തെ നൃത്തമാടിച്ച തെന്നിന്ത്യൻ ചടുല ഗാനം നാട്ടു...ഓസ്‌കാറിൽ ചരിത്രം കുറിച്ചപ്പോൾ...അതോടൊപ്പം കാർപെന്റേഴ്‌സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി...തീപ്പൊരി പോസ്റ്റുമായി ഹരീഷ് പേരടി...

14 MARCH 2023 02:06 PM IST
മലയാളി വാര്‍ത്ത

ലോകത്തെ നൃത്തമാടിച്ച തെന്നിന്ത്യൻ ചടുല ഗാനം നാട്ടു...നാട്ടു ഓസ്‌കാറിൽ ചരിത്രം കുറിച്ചപ്പോൾ രാജ്യത്തിന് അഭിമാന നിമിഷം. എസ്. എസ്. രാജമൗലി ഒരുക്കിയ ആർ.ആർ.ആർ എന്ന തെലുങ്ക് സിനിമയിൽ അതുല്യപ്രതിഭ കീരവാണി ഈണമിട്ട ഗാനം നേരത്തേ ഗോൾഡൻ ഗ്ളോബ് നേടിയിരുന്നു.മൗലിക ഗാനത്തിനുള്ള ഓസ്‌കാർ നാട്ടു...നാട്ടു സ്വന്തമാക്കിയപ്പോൾ ഇരട്ട നേട്ടമായി. ആർ. ആർ.ആർ.ഓസ്‌കാർ നേടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയുമായി. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ഓസ്‌കാർ സ്വന്തമാക്കിയതും രാജ്യത്തിന് അഭിമാനം ചാർത്തി. കാർത്തികി ഗോൺസാൽവേസ് ആണ് സംവിധാനം.എന്നാൽ ഇവിടെ കേരളത്തിലേക്കു വരുമ്പോൾ മറ്റൊരു പ്രതിഷേധവും ആളുകയാണ്..ഓസ്‌കാർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ സിനിമാ ലോകം.

 

അതോടൊപ്പം കാർപെന്റേഴ്‌സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം, താൻ കുട്ടിക്കാലത്ത് കാർപെന്റേഴ്‌സിനെ കേട്ടാണ് വളർന്നതെന്ന കീരവാണിയുടെ വാക്കുകളാണ് തെറ്റിദ്ധരിക്കപ്പെട്ടത്. ആശാരിമാർ എന്ന വ്യാഖ്യാനം ചില കോണുകളിൽ നിന്ന് നൽകപ്പെട്ടു. എന്നാൽ കീരവാണി ഉദ്ദേശിച്ചത് കാർപെന്റേഴ്‌സ് എന്ന പാശ്ചാത്യ സംഗീത ബാന്റിനെ കുറിച്ചായിരുന്നു.ഇപ്പോൾ ആ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചൻമാർ..Carpenters എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം എന്ന് ഹരീഷ് കുറിച്ചു.ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-''Carpenters നെ ആശാരിമാർ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചൻമാർ..

Carpenters എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം..എനിക്കറിയില്ല...എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായമക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ പറ്റുന്ന ഒരു പേരാണ് "ആശാരിമാർ"അല്ലെങ്കിൽ "പെരുന്തച്ചൻമാർ''..എന്റെ അഭിപ്രായത്തിൽ കീരവാണിയും, A.R.റഹ്‌മാനും, അമിതാബച്ചനും, രജനികാന്തും, കമലഹാസനും, മമ്മുട്ടിയും, മോഹൻലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്..അളവും തൂക്കവും അറിയുന്ന നിർമ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചൻമാർ...മാദ്ധ്യമ പ്രവർത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരൽ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ''എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്..

 

അതെ സമയം മൗലിക ഗാനത്തിനുള്ള ഓസ്‌കാർ നാട്ടു...നാട്ടു സ്വന്തമാക്കിയപ്പോൾ ഇരട്ട നേട്ടമായി. ആർ. ആർ.ആർ.ഓസ്‌കാർ നേടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയുമായി. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ഓസ്‌കാർ സ്വന്തമാക്കിയതും രാജ്യത്തിന് അഭിമാനം ചാർത്തി. കാർത്തികി ഗോൺസാൽവേസ് ആണ് സംവിധാനം.നാട്ടു...നാട്ടു നൃത്തപ്രകടനമായി അവതരിപ്പിച്ചത് സദസിനെ ഹരം കൊള്ളിച്ചു. അവതാരകയായി എത്തിയ ദീപിക പദുകോൺ നാട്ടു നാട്ടു ഗാനത്തെ പരിചയപ്പെടുത്തിയപ്പോൾ സദസ് വലതവണ ആരവം മുഴക്കി.ഹോളിവുഡിലെ വമ്പൻ പേരുകളെ പിന്തള്ളിയാണ് നാട്ടു...നാട്ടു ഐതിഹാസിക നേട്ടം കൈവരിച്ചത്. കീരവാണിയുടെ മകൻ കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ജും ചേർന്നാണ് ഗാനം ആലപിച്ചത്. പ്രേം രക്ഷിത്തിന്റ ചടുലമായ കോറിയോഗ്രാഫിയും രാംചരണിന്റെയും ജൂനിയർ എൻ. ടി ആറിന്റയും നൃത്ത പ്രകടനവും കൂടിയായപ്പോൾ നാട്ടു...നാട്ടുവിനെ വെല്ലാൻ മറ്റാർക്കും കഴിയാതെ പോയി.കീരവാണി,​ ഒരു ഗാനത്തിന്റെ ഈണത്തിൽ നടത്തിയ പ്രസംഗവും മനം കവർന്നു.

 

അമേരിക്കൻ സംഗീത പ്രതിഭകളായിരുന്ന കാർപ്പെന്റേഴ്സ് സഹോദരങ്ങളുടെ ഓൺ ടോപ് ഒഫ് ദ വേൾഡ് എന്ന ഗാനത്തിന്റെ ഈണത്തിലായിരുന്നു പ്രസംഗം. കാർപ്പെന്റേഴ്സിനെ കേട്ടാണ് ഞാൻ വളർന്നത്. ഇപ്പോൾ ഞാനിതാ ഓസ്കാറിൽ എത്തി. ഓരോ ഇന്ത്യക്കാരന്റെയും പ്രാർത്ഥന. ഇതെന്നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (3 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (6 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends