സെറ്റിട്ട് കുട്ടികളെ അഭിനയിപ്പിച്ച് വാർത്തകൾ സൃഷ്ടിക്കാൻ ഏത് "ഏഭ്യനും" പറ്റും; സ്ഥാപന തലപ്പത്ത് സ്ത്രീകൾ വരുമ്പോൾ കരുണാദ്രമാകേണ്ട ചാനൽ മുഖം രൗദ്രഭാവം പൂണ്ട് തിമർത്താടിയതിൻ്റെ "രക്തസാക്ഷികൾ" നിരവധിയാണ്; ഈ പാപക്കറയെല്ലാം എവിടെ കൊണ്ടുപോയാണാവോ ഇവറ്റകൾ കഴുകിക്കളയുക? തുറന്നടിച്ച് കെ ടി ജലീൽ

സെറ്റിട്ട് കുട്ടികളെ അഭിനയിപ്പിച്ച് വാർത്തകൾ സൃഷ്ടിക്കാൻ ഏത് "ഏഭ്യനും" പറ്റും. സ്ഥാപന തലപ്പത്ത് സ്ത്രീകൾ വരുമ്പോൾ കരുണാദ്രമാകേണ്ട ചാനൽ മുഖം രൗദ്രഭാവം പൂണ്ട് തിമർത്താടിയതിൻ്റെ "രക്തസാക്ഷികൾ" നിരവധിയാണ്. ഈ പാപക്കറയെല്ലാം എവിടെ കൊണ്ടുപോയാണാവോ ഇവറ്റകൾ കഴുകിക്കളയുക? തുറന്നടിച്ച് കെ ടി ജലീൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു ആദിവാസി സഹോദരിയോട് പോലും നീതി കാട്ടാത്ത ചാനൽ ആർക്കു വേണ്ടിയാണ് ഇക്കാലമത്രയും നിലകൊണ്ടത്. മാനസിക വൈകൃതവും വൈകല്യവും ബാധിച്ച ജൻമങ്ങൾ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾക്ക് കൊടുത്ത ഓമനപ്പേരാണ് ബഹുകേമം. "അന്വേഷണാത്മക പത്രപ്രവർത്തനം". അന്വേഷിച്ച് കണ്ടെത്തൽ കുറച്ച് മിനക്കേടുള്ള പണിയാണ്. സെറ്റിട്ട് കുട്ടികളെ അഭിനയിപ്പിച്ച് വാർത്തകൾ സൃഷ്ടിക്കാൻ ഏത് "ഏഭ്യനും" പറ്റും. സ്ഥാപന തലപ്പത്ത് സ്ത്രീകൾ വരുമ്പോൾ കരുണാദ്രമാകേണ്ട ചാനൽ മുഖം രൗദ്രഭാവം പൂണ്ട് തിമർത്താടിയതിൻ്റെ "രക്തസാക്ഷികൾ" നിരവധിയാണ്. ഈ പാപക്കറയെല്ലാം എവിടെ കൊണ്ടുപോയാണാവോ ഇവറ്റകൾ കഴുകിക്കളയുക?
വീരശൂരപരാക്രമികളെന്ന് വാർത്താറൂമിലിരുന്ന് നാഴികക്ക് നാൽപ്പത് വട്ടം മേനിനടിക്കുന്നവർ കാര്യത്തോടടുത്തപ്പോൾ ഏത് മാളത്തിലാണാവോ ഓടിയൊളിച്ചത്?കാലം ഒന്നിനും കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല. ഇല്ലാക്കഥകൾ മെനഞ്ഞ് മസാലചേർത്ത് ആളുകളുടെ മെക്കട്ട് കയറലാണ് പത്രപ്രവർത്തനമെന്ന് ധരിച്ച "അൽപ്പന്മാരുടെ തലതൊട്ടപ്പൻമാർക്ക്" "ഗുഡ് നൈറ്റ്".
https://www.facebook.com/Malayalivartha


























