Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ശ്വാസം കിട്ടാതെ ഇത്ര ദിവസം പിടഞ്ഞ ജനങ്ങളോട് പുച്ഛവും പരിഹാസവും മാത്രമാണ് പോസ്റ്റിലുമുള്ളതെന്ന് വ്യക്തം.. മുഖ്യമന്ത്രിയുടെ ഫെയ്സ് പോസ്റ്റിൽ മറുപടി പറഞ്ഞിട്ടുള്ള പ്രമുഖരുടെ നീണ്ട നിരതന്നെ ഉണ്ട്. എന്നാൽ ഈ കമന്റുകൾക്കു താഴം സിപിഎം സൈബർ പോരാളികളുടെ ആക്രമണവും കുറച്ചൊന്നുമല്ല.

14 MARCH 2023 05:19 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയെ കാൺമാനില്ലാതായിട്ട് കുറച്ചു ദിവസമായി. പക്ഷേ മലയാളികളോട് മാത്രമേ മുഖ്യമന്ത്രി പിണറായി വിജയന് മിണ്ടാട്ടം മുട്ടിയുള്ളൂ എന്നും നമുക്കറിയാ.ഇവിടെ ബ്രഹ്മപുരം കത്തുമ്പോഴും മൗനം പാലിച്ച പിമറായി വിജയൻ, ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ആശംസ അർപ്പിച്ച് ഷി ജിൻ പിങ്ങിന് കത്തയച്ചിരുന്നു. ഇപ്പോൾ ഇതാ ബ്രഹ്മപുരത്ത് തീയണക്കാൻ സഹായിച്ചവരെ അഭിനന്ദിച്ച് ഒഫിഷ്യൽ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടു. ശ്വാസം കിട്ടാതെ ഇത്ര ദിവസം പിടഞ്ഞ ജനങ്ങളോട് പുച്ഛവും പരിഹാസവും മാത്രമാണ് പോസ്റ്റിലുമുള്ളതെന്ന് വ്യക്തം..

മുഖ്യമന്ത്രിയുടെ ഫെയ്സ് പോസ്റ്റിൽ മറുപടി പറഞ്ഞിട്ടുള്ള പ്രമുഖരുടെ നീണ്ട നിരതന്നെ ഉണ്ട്. എന്നാൽ ഈ കമന്റുകൾക്കു താഴം സിപിഎം സൈബർ പോരാളികളുടെ ആക്രമണവും കുറച്ചൊന്നുമല്ല. മലയാളിവാർത്ത ഈ വീഡിയോയ്ക്ക് സ്ക്രിപ്റ്റ് തയ്യാറാക്കിയില്ല. ഈ കമന്റുകൾ മത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അത്രയധികം ട്രോളുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.   ബിജെപി വക്താവ് സന്ദീപ് വചസ്പതിയാണ് കമന്റിട്ട പ്രമുഖരിൽ ഒരാൾ . മുഖ്യമന്ത്രിക്ക് സംസാര ശേഷി തിരിച്ചു നൽകിയ വൈദ്യർക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം കമന്റ് ചെയ്തിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച  ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുന്നതുമാണ്. ഇതാണ് പോസ്റ്റ്. ബ്രഹ്മപുരം വിഷയത്തിൽ ജനം ശ്വാസം മുട്ടിയിരിക്കുമ്പോൾ മുഖ്യമന്ത്രി ഒന്നും ചെയ്തില്ല എന്ന് പറയുന്നവർക്ക് ഇതാ കിടിലൻ മറുപടി. മുഖ്യമന്ത്രി ഇതാ ഒരു പോസ്റ്റർ ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ സീയെമ്മെ. എന്നാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.

 പ്രഹസനത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച പരിപാടികളുമായി മുന്നോട്ടു പോകുമ്പോഴും ജനങ്ങളോടുള്ള സമീപനം മാറ്റമില്ലാതെ തുടരുന്നുണ്ട്. ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയായത് കൊണ്ടു മാത്രം എത്രയെത്ര മഹത്തായ പരിസ്ഥിതി കവിതകളാണ് നമുക്ക് നഷ്ടമായത്. കൊച്ചിയെ ന്യായോർക്ക് നിലവാരത്തിലേയ്ക്ക് ഉയർത്തിയ ക്യാപ്ടന് അഭിവാദ്യങ്ങൾ എന്നാണ് ഒരു കമന്റ്.മറ്റ് ചില കമന്റുകൾ ഇങ്ങനെയാണ്...10 ദിവസം കഴിഞ്ഞ് ഒരു പോസ്റ്റങ്കിലും ഇട്ട മുഖ്യമന്ത്രിക്കും പ്രത്യേക അഭിനന്ദനങ്ങൾ.പഴയ വിജയനായിരുന്നെങ്കിൽ ഊതിക്കെടുത്തിയേനെ.

വേനലായി, കുരുവികൾക്ക് വെള്ളം കെടുക്കണ്ടേ സാർ..? കരുതലാണ് മെയിൻ..ഇത്ത് പഠിക്കാനായി നമുക്ക് വിദേശയാത്ര നടത്തിയാലോ ഫാമിലിയായ്.. കൊച്ചുമോന് സ്കൂൾ അവധിയൊക്കെയല്ലേ വരുന്നത് ഒരു ടൂർ ഈ പേരിൽ നടത്തിയാലോ...തീ അണയ്ക്കുന്നവരെ അഭിനന്ദിക്കാൻ ആണെങ്കിലും തീ പിടിച്ചെന്ന് സഖാവൊന്ന് സമ്മതിച്ചല്ലോ. അതിന് നന്ദി.,LDF വരും എല്ലാം ശരിയാകും... എന്നൊരു 5 തവണ പറഞ്ഞിട്ട് ശ്വാസം വലിച്ചു നോക്കൂ...ഇങ്ങനെ നീളുന്നു ട്രോൾ മഴ.  ജനീവയിലും ബേൺ ഇലും പോയി മാലിന്യ നിർമാർജ്ജനത്തെ കുറിച്ച് താങ്കൾ നടത്തിയ പഠനത്തിൽ എന്താണ് കേരളത്തിൽ നടപ്പാക്കിയതെന്നു അറിയാനുള്ള അവകാശം ഞങ്ങൾ പൗരന്മാർക്ക് ഉണ്ട്.

അത് അങ്ങയിൽ നിന്നും അറിയാൻ ആഗ്രഹം ഉണ്ട് എന്ന് ഒരു പൗരൻ കുറിച്ചിട്ടുണ്ട്. കൊച്ചിയിൽ കുറച്ചു നല്ല വായുകൂടി തരാൻ നടപടി എടുക്കുമോ... പ്ലീസ്.. ഇവിടെ കത്താൻ തുടങ്ങിയിടും..ശ്വാസം കിട്ടാതെ വന്നിട്ടും 10ദിവസം ആയി.. ഹെലികോപ്റ്ററിൽ എങ്കിലും ഒരു 10 മിനിറ്റ് വന്നു നോക്കാമായിരുന്നു....സഖാവേ.കറുത്തപുകയായത് കൊണ്ടാണോ വരാത്തത്... കറുത്തപുകയെ പോലീസിന് ഓടിക്കാൻ പറ്റില്ലല്ലോ..എന്നാണ് മറ്രൊരു കമന്റ്. സൂര്യ പ്രകാശം നേരിട്ട്ഭൂമിയിൽ പതിക്കാതിരിക്കാൻ കൊച്ചിയിൽ ചെയ്തപോലുള്ള കട്ട പുകയുടെ ഒരു പാളി എല്ലാ ജില്ലയിലും ചെയ്ത് തരണം...

 

അങ്ങ് വിചാരിച്ചാൽ നടക്കും... ഇങ്ങടെ ഇച്ഛശക്തി ഭയങ്കര സൂപ്പറാ..തണ്ണീർപ്പന്തൽ സ്ഥാപിക്കുമെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പോസ്റ്റി്‍റെ പ്രതികരണവും ഈ അഭിനന്ദനക്കുറിപ്പിനു താഴെ വന്നിട്ടുണ്ട്. സ്വപ്നയുടെ ചൂടിനെ ചെറുക്കാൻ എന്ത് ചെയ്യണം എന്നാണ് അത്. ഒരു ഉഷ്ണതരംഗ ജാഥ കൂടി നടത്തിയാലോ തമ്പ്രാ.കൊച്ചിയിലെ പുക ഉപയോഗിച്ച് മെക്സിക്കൻ മോഡൽ കൃത്രിമ മഴ ഉണ്ടാക്കി കേരളത്തിനെ ചൂടിൽ നിന്നും രക്ഷിക്കും.God’s own smoking country കാണാൻ അമേരിക്ക, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആള്ക്കാര് വരുമ്പോൾ കമലേച്ചിയേം കൂട്ടി അമേരിക്കയിലേക്ക് മുങ്ങരുത് മുക്കിയ മന്ത്രി ജി.സ്വിറ്റ്സർലൻഡിലെ Bernil പോയി പഠിച്ചു ഇവിടെ കൊച്ചി BURN ചെയ്യുവാണല്ലോ സഖാവെ...വല്ലാത്ത അവസ്ഥ...കൊച്ചിയിലെ കൊതുകിനെ പുകച്ചു തുരുത്തിയ കാമൂണിസ്റ്റ് സർക്കാരിന്

 

അഭിവാദ്യങ്ങൾ ഈ ക്യാപ്സൂൾ ഇറക്കിയാലോ സഖാവേ...തണ്ണീരൊന്നും വേണ്ട തമ്പ്രാ.ഇനിയും നികുതി കൂട്ടി ഞങ്ങളെ കണ്ണീർ വീഴ്ത്താതിരുന്നാൽ മതി...ഇങ്ങനെ ട്രോളുകൾ പറയാൻ തുടങ്ങിയാൽ ഇന്നെങ്ങും തീരുമെന്ന് തോന്നുന്നില്ല. ഇത് വെറും തമാശയല്ല. ഒരു ഭരണകർത്താവിന്റെ ഭാഗത്തു നിന്നുള്ള ജനങ്ങളോടുള്ള സമീപനത്തിന്റഎ പ്രതിഫലനമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (19 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends