സ്പീക്കര്‍ കസേരയിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഷംസീര്‍:ഇതിലുംഭേദം സ്പീക്കര്‍ എഴുന്നേറ്റ് നിന്ന് പിണറായിക്ക് വേണ്ടി നാല് മുദ്രാവാക്യം വിളിക്കുന്നതായിരുന്നു,വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഷംസീറിനെ സ്പീക്കറാക്കിയവരെ മടല് വെട്ടി അടിക്കണം

സ്പീക്കര്‍ കസേരയില്‍ പിടിച്ചിരുത്തിയാലും ഷംസീറിന്റെ സ്വഭാവം എവിടെ മാറാന്‍. ഇടയ്ക്കിടെ തനിനിറം പുറത്തുവരും. അതാണിന്ന് സഭയില്‍ കണ്ടത്. ഷാഫി പറമ്പിലിനെതിരെ സ്പീക്കറിന്റെ ഭീഷണി സ്വരം. അടുത്ത തവണ തോല്‍ക്കുമെന്ന പ്രവചനവും. ഷംസീറിപ്പോള്‍ ജ്യോത്സ്യവും തുടങ്ങിയോ ആവോ. വാ തുറന്ന് മണ്ടത്തരവും കണ്ണൂര്‍ ഭീഷണിയും പുറത്തെടുക്കാതിരിക്കാനാണ് പാര്‍ട്ടി ഷംസീറിനെ പിടിച്ച് സ്പീക്കര്‍ കസേരയില്‍ ഇരുത്തിയത്. എന്നിട്ടും സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. ഷാഫിയെയാണ് ഷംസീര്‍ വിരല്‍ചൂണ്ടിയതെങ്കിലും പ്രതിപക്ഷ നിരയിലെ എംഎല്‍എമാര്‍ക്കെല്ലാം നേരെ ഭീഷണി ഉയര്‍ത്തുകയായിരുന്നു ഷംസീര്‍. അടുത്ത തവണ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്നായിരുന്നു ഷംസീര്‍ ജ്യോത്സ്യരുടെ പ്രവചനം. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചതാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്ന് സ്പീക്കര്‍ സഭയില്‍ റൂളിംഗ് നല്‍കി. ഇതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു.
ഇതിനിടയിലാണ് എഎന്‍ ഷംസീര്‍ ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട് , എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കേണ്ട, അടുത്ത തവണ തോല്‍ക്കും എന്ന് ഷാഫി പറമ്പിലിനോടു സ്പീക്കര്‍ പറഞ്ഞു. സഭയില്‍ ബാനര്‍ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്നും ഷംസീര്‍ പറഞ്ഞു. ഇതാരാ ഈ പറയുന്നെ, നിയമസഭ തല്ലിപ്പൊളിച്ച കൂട്ടരാണ് പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ ചെല്ലുന്നത്. ഇതിലും വലിയ കോമഡി സ്വപ്‌നങ്ങളില്‍ മാത്രം. ഷാഫി അടുത്ത തവണ ജയിക്കില്ല പോലും. ഷംസീറിക്ക കേരളം ഇതങ്ങോട്ട് ഓര്‍മ്മിപ്പിക്കുകയായാണ് കേട്ടോ. രണ്ടാംതവണ ഒരവസരം കൂടി തന്നതാണ് ജനങ്ങള്‍. പക്ഷെ ജനങ്ങളുടെ മേലെ മെക്കിട്ട് കേറി അവരെ പൊറുതിമുട്ടിക്കുന്നു. ഇനി ജനങ്ങള്‍ക്ക് പിഴവ് സംഭവിക്കില്ല. ഈ സര്‍ക്കാരിന്റെ മണ്ടത്തരങ്ങള്‍ കൊണ്ടും ധാര്‍ഷ്ട്യം കൊണ്ടും മലയാളി തലയ്ക്ക് കൈകൊടുത്തിരുപ്പാണ്. ഞങ്ങള്‍ക്ക് എന്തിന്റെ കേടായിരുന്നു എന്നാണിപ്പോള്‍ അവര്‍ ചിന്തിക്കുന്നത്. അപ്പോള്‍ ഷംസീര്‍ സഖാവൊക്കെ തച്ച് വെച്ചോ.
സിപിഎമ്മിനോട് ചോദിക്കാനുള്ളത് എന്തെങ്കിലും ഒരു പദവി കൊടുത്ത് ഷംസീറിനെ ഒന്നിരുത്താന്‍ വേണ്ടിയാണേല്‍ കൊടുത്തൂടാരുന്നോ എന്തിനാണാവോ സ്പീക്കര്‍ പദവി കൊടുത്തത്. എത്രയോ മഹാന്മാര്‍ ഇരുന്ന ചെയറാണ്. അതിനല്‍പ്പം വില കൊടുക്കാരുന്നു. കണ്ണൂര്‍ ഗുണ്ടായിസം പുറത്തെടുക്കുന്ന ഷംസീറിന് പറ്റിയതല്ല സ്പീക്കര്‍ ചെയര്‍. അതിന് അതിന്റേതായ മഹത്വം ഉണ്ട്. അല്ലാതെ ആ കസേരയില്‍ കയറി ഇരുന്നോണ്ട് വിവരക്കേട് വിളിച്ച് പറയല്ല വേണ്ടത.് വെളിവും ഇല്ല വെള്ളിയാഴ്ചയും ഇല്ല വാ തുറക്കുന്നതോ മണ്ടത്തരം പറയാനും. ഇതിനെയൊക്കെ കേരളം സഹിക്കണമല്ലോ. മന്ത്രി കസേര കൊടുക്കാതെ ഷംസീറിനെ പിണരായി നല്ല ബേഷാ തേച്ചൊട്ടിച്ചു. ആ കസേര മരുമോന് കൊടുത്തത്. ചുരിക്കി പറഞ്ഞാല്‍ റിയാസിന് കസേര കൊടുക്കാന്‍ ഷാസീറിനെ വെട്ടിനിരത്തി. അതിന്റെ കലിപ്പ് നല്ലോണം ഉണ്ടായിരുന്നു ഷംസീറിന്. ഇപ്പോഴും റിയാസുമായ് ജഗ്ഡ ജഗ്ഡ ആണ്. ഷംസീറിന്റെ പിണക്കം മാറ്റാനാണ് സ്പീക്കര്‍ കസേര കൊടുത്തത്. ഇതിനെ ജനം സഹിച്ചോളാന്‍.
സ്പീക്കര്‍ കസരേയില്‍ കയറി ഇരുന്നാലും ഷംസീര്‍ ഷംസീര്‍ തന്നെ. എന്നാലും മൂപ്പര് പരമാവധി കടിച്ച് പിടിക്കുന്നുണ്ട്. സ്പീക്കര്‍ കസേരയില്‍ ആയിപ്പോയി അല്ലെങ്കില്‍ ഷംസീര്‍ സഖാവ് ഷാഫി പറമ്പിലിന്റെ മൂക്കാമ്മണ്ട തകര്‍ത്തേനേ. പണ്ടത്തെ ഞാനായിരുന്നേല്‍ കാണാരുന്നു. ഷംസീര്‍ സഖാവിനെക്കൊണ്ട് വെറുതെ മറ്റേ വര്‍ത്താനം പറയിക്കരുത്. സ്പീക്കര്‍ കസേരയില്‍ ഇരുത്തി ഷംസീറിനെ ഒന്ന് നന്നാക്കിയെടുക്കാമെനന് പാര്‍ട്ടി വിചാരിച്ചാലും ഈ പ്രതിപക്ഷം ഇത് സമ്മയ്ക്കൂല്ല. ഏതായാലും ഷസീറിന്‍രെ പ്രവചനം കൊള്ളാം ഷാഫി അടുത്ത തവണ ജയിക്കില്ലെന്ന്.അ ടുത്ത തവണ നിങ്ങള്‍ ഉണ്ടാകൂമോന്നാ സംശയം ഷംസീറിക്ക. സ്പീക്കര്‍ കസേരയില്‍ ഇരുന്ന് കൊമ്ട് പറയാന്‍ പറ്റുന്ന വാക്കുകളല്ല ഷംസീര്‍ പറയുന്നത്. നാക്കിന് ലൈസന്‍സില്ലാതെ എന്തും വിളിച്ച് പറയാമെന്ന് കരുതരുത്. അങ്ങനെ എന്തും വിളിച്ച് പറയാന്‍ ഏകെജി സെന്ററല്ല നിയമസഭയാണിതെന്ന ബോധം നേതാവിന് വേണം. ഷാഫി നീ അടുത്ത തവണ തോല്‍ക്കും,ചെറിയ മാര്‍ജിനിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ ജയിച്ചത്. ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. എന്തോന്നെടേയിത് ഒരുമാതിരി പിച്ചി മാന്തി നുള്ളി പരാതി പറച്ചില്‍ പോലെയും വെല്ലുവിളി പോലെയുമൊക്കെ ഉണ്ട്. ഈ ഐറ്റത്തെ സര്‍ എന്ന് വിളിക്കേണ്ടി വരുന്ന സഭയിലെ അംഗങ്ങളുടെ അവസ്ഥ ഓര്‍ത്തിട്ട് കഷ്ടം തോന്നുന്നു.
https://www.facebook.com/Malayalivartha