മുഖ്യമന്ത്രി എന്തുകൊണ്ടാണ് കഴിഞ്ഞ 12 ദിവസമായി നിശബ്ദത പാലിക്കുന്നത് എന്ന് തനിക്കറിയാം...ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം വെളിപ്പെടുത്തി സ്വപ്ന സുരേഷ്

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പഌന്റ് വിവാദത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. മാലിന്യ പ്‌ളാന്റിലെ കരാറുകാരായ സോണ്ട കമ്പനിയുമായുള്ള കരാറില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. ഇക്കാരണത്താലാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി സ്വപ്ന സൂചിപ്പിക്കുന്നത്.മുഖ്യമന്ത്രി എന്തുകൊണ്ടാണ് കഴിഞ്ഞ 12 ദിവസമായി നിശബ്ദത പാലിക്കുന്നത് എന്ന് തനിക്കറിയാമെന്നാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
കൃത്യസമയത്ത് വായിക്കാനായി കുറിപ്പ് ലഭിക്കാത്തത് കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിക്കാത്തത്. വലം കൈയ്യായിരുന്ന ശിവശങ്കര്‍ കരാറില്‍ ഇടപെട്ടത് കൊണ്ട് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം തുടര്‍ന്നതായും സ്വപ്ന കുറിച്ചു. കൂടാതെ കരാര്‍ കമ്പനിക്ക് നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരികെ വാങ്ങി ബ്രഹ്മപുരത്ത് തീയണക്കാന്‍ മുന്നിട്ടിറങ്ങിയ സാധാരണക്കാര്‍ക്ക് നല്‍കണമെന്നും സ്വപ്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























