Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പഴയ മുരളിയല്ല മിന്നല്‍മുരളി... സുധാകരന്‍ നോട്ടീസ് അയച്ചതോടെ പരസ്യമായി ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ ഹൈക്കമാന്‍ഡിനെ വെട്ടിലാക്കി; ഓരോ സീറ്റും പ്രധാനം എന്നിരിക്കെ കേരളത്തിലെ അടി ദോഷം ചെയ്യും; ഹൈക്കമാന്‍ഡിന്റെ മുന്നില്‍ തുറന്നടിച്ച് മുരളീധരന്‍

15 MARCH 2023 08:58 AM IST
മലയാളി വാര്‍ത്ത

കെ മുരളീധരന്റെ ശക്തി എന്തെന്ന് കോണ്‍ഗ്രസുകാര്‍ വീണ്ടുമറിഞ്ഞു. സെമി കേഡറാകാന്‍ ശ്രമിച്ച് ഒരു നോട്ടീസ് നല്‍കിയപ്പോഴേ ഹൈക്കമാന്‍ഡ് സുധാകരനെ വിളിച്ചു വരുത്തി. കെ സുധാകരനും എംപിമാരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെ സി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ രൂക്ഷമായ വാക്‌പോര് നടന്നെന്നാണ് വിവരം.

നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കെ സുധാകരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അതേസമയം, കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് എം കെ രാഘവന്‍ വികാരാധീനനായി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

അവസാനം സുധാകരന് തന്നെ പറയേണ്ടി വന്നു, എംപിമാരെ താക്കീത് ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന്... പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും യോഗത്തില്‍ എംപിമാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാര്യങ്ങള്‍ സംസാരിച്ചെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധികാരം പ്രയോഗിച്ചതല്ലെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെയാണ് നോട്ടീസ് നല്‍കിയത് അദ്ദേഹം വിശദീകരിച്ചു.

ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടന്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വം വിളിച്ച യോഗത്തിന് ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

നിലപാട് കടുപ്പിച്ച് കെ. മുരളീധരന്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സേവനം വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും തന്നെ അപമാനിക്കാനായി ബോധപൂര്‍വമായാണ് നോട്ടീസ് നല്‍കിയതെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. വായ മൂടിക്കെട്ടുന്നവര്‍ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി. നിര്‍വാഹക സമിതി ചേര്‍ന്ന രണ്ടു സന്ദര്‍ഭത്തിലും പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഫെബ്രുവരി 12-ന് ഹാഥ് സേ ഹാഥ് പരിപാടിയുടെ ചര്‍ച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കഴിഞ്ഞ 28-ന് വൈക്കം സത്യഗ്രഹത്തേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വേണ്ടി മാത്രമാണ് യോഗം വിളിച്ചത്. പുനഃസംഘടന സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ മുന്‍ പ്രസിഡന്റുമാരായിട്ടുള്ള തന്നെയോ രമേശ് ചെന്നിത്തലയെയോ ക്ഷണിച്ചിരുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്ന് ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും മാത്രം യോഗമായിരുന്നു നടന്നത്. എന്റെ പ്രസ്താവനയില്‍ എന്തെങ്കിലും തെറ്റുണ്ടായിരുന്നെങ്കില്‍ ആ യോഗത്തിലേക്ക് എന്നെ ക്ഷണിക്കാമായിരുന്നു. എങ്കില്‍ എനിക്ക് മറുപടി പറയാമായിരുന്നു. ബോധപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തില്‍ അയച്ച കത്ത് ആണിത്. ഒരു കാര്യം മനസ്സിലാക്കേണ്ടത്, തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ രണ്ട് എം.പിമാര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കുന്നത് പാര്‍ട്ടിക്ക് ഗുണകരമാണോ ദോഷകരമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കണം, മുരളീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നും തന്നെ വന്നു കണ്ട പ്രവര്‍ത്തകരോടും താന്‍ ഇതാണ് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് നോട്ടീസ് ലഭിച്ചതില്‍ കടുത്ത അതൃപ്തിയാണ് മുരളീധരന്‍ പ്രകടിപ്പിക്കുന്നത്. കെ.പി.സി.സി. നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. എം.കെ. രാഘവന്‍ നടത്തിയ പ്രസ്താവനയില്‍ കാര്യമായ തെറ്റൊന്നും കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസ് അയക്കുന്നുണ്ടായിരുന്നെങ്കില്‍ അതിന് മുന്‍പ് കെ.പി.സി.സി. അധ്യക്ഷന് ഒന്ന് സംസാരിച്ചു കൂടായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു. തന്നോട് എ.ഐ.സി.സി. വിശദീകരണം ആരാഞ്ഞാല്‍, എ.ഐ.സി.സി. അധ്യക്ഷനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (21 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends