വിയോഗം താങ്ങാനാവാതെ... അമ്മയുടെ വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി മക്കള്‍ ഇന്നലെ പ്ലസ്ടു പരീക്ഷയെഴുതി, ഇന്ന് മകന്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി വന്നശേഷം സംസ്‌കാരം

വേര്‍പാട് താങ്ങാനാവാതെ... അമ്മയുടെ വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി മക്കള്‍ ഇന്നലെ പ്ലസ്ടു പരീക്ഷയെഴുതി, ഇന്ന് മകന്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി വന്നശേഷം സംസ്‌കാരം നടക്കും.
ഇരട്ടസഹോദരങ്ങളായ ലെനസും ലെനയും അമ്മയുടെ വിയോഗദുഃഖം ഉള്ളിലൊതുക്കിയാണ് ഇന്നലെ പ്ലസ്ടു പരീക്ഷയെഴുതിയത്. അമ്മയ്ക്ക് അന്ത്യചുംബനം നല്‍കി ഇളയ മകന്‍ ലെന്‍ ഇന്ന് എസ്എസ് എല്‍സി പരീക്ഷയെഴുതും. ലെന്‍ പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ പോക്കാട്ടുവിളയില്‍ മഞ്ജുഷ ടൈറ്റസിന്റെ (39) സംസ്‌കാര ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും.
എല്ലാറ്റിനും സാക്ഷിയായി ചക്രക്കസേരയില്‍ ദുഃഖം കടിച്ചുപിടിച്ചിരിക്കാനേ ഇവരുടെ അച്ഛനായ ടി.പി.ടൈറ്റസിനു സാധിക്കുന്നുള്ളൂ. രണ്ടു വര്‍ഷം മുന്‍പു വടവാതൂരിലുണ്ടായ ബൈക്ക് അപകടത്തില്‍ ഇരുകാലുകളും കൈകളും ഒടിഞ്ഞ ടൈറ്റസ് പൂര്‍ണ ആരോഗ്യവാനായിട്ടില്ല. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മഞ്ജുഷ ഞായറാഴ്ച രാത്രിയാണു മരിച്ചത്.
സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണു ലെന്‍. തിങ്കളാഴ്ച പരീക്ഷയെഴുതി. പിവിഎസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ലെനസിന്റെയും ലെനയുടെയും പരീക്ഷ മുടങ്ങാതിരിക്കാനായി ഇന്നലെ വൈകിട്ടാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
സംസ്‌കാരം ഇന്നു 12ന് അസംബ്ലീസ് ഓഫ് ഗോഡ് ഇലക്കൊടിഞ്ഞി സഭയുടെ 9ാം മൈല്‍ സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha

























