രാഷ്ട്രപതി ദ്രൗപതി മുര്‍മു നാളെ കൊച്ചിയിലെത്തും.... നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിക്കും

രാഷ്ട്രപതി ദ്രൗപതി മുര്‍മു നാളെ (16) കൊച്ചിയിലെത്തും. നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിക്കും. ഒപ്പം ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശനവുമുണ്ട്.
രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. നാളെ വൈകിട്ട് 4.30ന് ഫോര്‍ട്ടു കൊച്ചിയില്‍ ഐ.എന്‍.എസ് ദ്രോണാചാര്യയിലാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ചടങ്ങ്. പ്രത്യേക പതാകയും ഓഫീസര്‍മാരുടെ യൂണിഫോമില്‍ ധരിക്കുന്ന ബാഡ്ജും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.
നാവികസേനയുടെ ഏറ്റവും വലിയ ആയുധ പരിശീലനകേന്ദ്രങ്ങളില്‍ ഒന്നാണ് ദ്രോണാചാര്യ. പിസ്റ്റള്‍ മുതല്‍ മിസൈലുകള്‍ വരെ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാണിത്. 820 ഓഫീസര്‍മാര്‍ക്കും 1,200 മറ്റുള്ളവര്‍ക്കും പ്രതിവര്‍ഷം പരിശീലനം നല്‍കുന്നു. സൗഹൃദ രാജ്യങ്ങളിലെ നാവികര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, പൊലീസ് എന്നിവര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.
അതേസമയം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 6 വരെ കൊച്ചി നഗരത്തിലും പശ്ചിമകൊച്ചി പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha

























