കിണർ കുഴിച്ച് തിരികെ മുകളിലേക്ക് കയറുന്നതിനിടെ കുഴഞ്ഞു വീണു, കൊല്ലത്ത് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലത്ത് കുഴിച്ചു കൊണ്ടിരുന്ന കിണറ്റിൽ വീണ് കിണർ നിർമാണ തൊഴിലാളി മരിച്ചു. ചാത്തന്നൂർ ചിറക്കര പ്ലാവിറക്കുന്ന് മഹിളാ നിവാസിൽ ശശി(62)യാണ് മരിച്ചത്. ദേശീയ പാതയോരത്ത് കാപ്പെക്സ് ജംഗ്ഷനും ഉദിക്കവിള ജംഗ്ഷനുമിടയ്ക്ക് ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഭാഗമായി കിണർ കുഴിക്കുകന്നതിനിടെ ശശി കുഴഞ്ഞു വീഴുകയായിരുന്നു. നാല് തൊഴിലാളികളാണ് കിണർ നിർമാണത്തിനുണ്ടായിരുന്നത്. അമ്പതടിയോളം താഴ്ചയിൽ കിണർ കുഴിച്ചശേഷം തിരികെ മുകളിലേക്കു കയറുന്നതിനിടെ ശശി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ കൂടെയുള്ളവർ ശശിയെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ ചാത്തന്നൂർ പൊലീസ് നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ മഹിളാമണി. മക്കൾ: ശരത്, സുജിത്ത്. മരുമക്കൾ: ബെറ്റി, വിനീത.
https://www.facebook.com/Malayalivartha

























