Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിജേഷ് പിള്ള എല്ലാം പറയും....എം.വി.ഗോവിന്ദൻ്റെ ഭീഷണി സത്യമാണെങ്കിൽ അതും പറയും....പറഞ്ഞത് കള്ളമാണെങ്കിൽ പിന്നെ അദ്ദേഹം കേരളം കാണില്ല....കാരണം പന്ത് ഇപ്പോൾ കർണാടക പോലീസിൻെറ കൈയിലാണ്....കേരള പോലീസല്ല കർണാടക പോലീസ്....

15 MARCH 2023 11:31 AM IST
മലയാളി വാര്‍ത്ത

വിജേഷ് പിള്ള എല്ലാം പറയും.എം.വി.ഗോവിന്ദൻ്റെ ഭീഷണി സത്യമാണെങ്കിൽ അതും പറയും. വിജേഷ് പിള്ള പറഞ്ഞത് കള്ളമാണെങ്കിൽ പിന്നെ അദ്ദേഹം കേരളം കാണില്ല. കാരണം പന്ത് ഇപ്പോൾ കർണാടക പോലീസിൻെറ കൈയിലാണ്. കേരള പോലീസല്ല കർണാടക പോലീസ്.വിജേഷ് പിള്ളയോട് മര്യാദക്ക് ഹാജരാകാൻ കർണാടക പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സി.എം.രവീന്ദ്രൻ മാതൃകയാണ് പിന്തുടരാൻ ആഗ്രഹിക്കുന്നതെങ്കിൽ വിജേഷിന് ബംഗളുരു ജയിലിൽ അഴിയെണ്ണേണ്ടി വരും. കേരളത്തിലെ കുപ്രസിദ്ധമായ നയതന്ത്ര കള്ളക്കടത്തിനെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ കർണാടക പോലീസ് മേധാവിയുമായി ബംഗളുരു ജില്ലാ പോലീസ് മേധാവി ചർച്ച നടത്തിയ ശേഷമാണ് കേസെടുക്കാൻ തീരുമാനമെടുത്തത്. സ്വപ്നയുടെ പരാതി ആദ്യം അവഗണിക്കാനാണ് പോലീസ് തീരുമാനിച്ചത്.എന്നാൽ പരാതി ഗൗരവമാണെന്ന് മനസിലാക്കിയതോടെയാണ് അന്വേഷണം ത്വരിതപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.

 

സ്വപ്ന സുരേഷിന് നീതി ഉറപ്പാക്കണമെന്ന് കർണാടക സർക്കാർ നിർദ്ദേശം തൽകിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സ്വപ്നയുടെ പരാതികൾ ഗൗരവമായി എടുക്കണമെന്നും കർണാടക സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യം കർണാടക പോലീസും കേരള പോലീസിൻ്റെ മട്ടിലാണ് നീങ്ങിയത്. എന്നാൽ സർക്കാർ ഇടപെട്ടതോടെ പോലീസിൻ്റെ മട്ടു മാറി.സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു കർണാടക പൊലീസ്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ ഭീഷണിപ്പെടുത്തി എന്നതാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. എന്നാൽ ഭീഷണി കേസിനല്ല കർണാടക സർക്കാർ പ്രാധാന്യം നൽകിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി വിജേഷ് നടത്തിയ ഇടപെടലുകളാണ് കർണാടക സർക്കാർ അന്വേഷിക്കുന്നത്.

കേരളത്തിൽ ഇത്തരം ഒരു അന്വേഷണത്തിന് സാധ്യതയില്ലാത്തതുകൊണ്ടാണ് പ്രധാനമായും ഇങ്ങനെയൊരു അന്വേഷണത്തിന് തീരുമാനിച്ചത്. കർണാടകത്തിലെ ഉന്നത പോലീസുദ്യോഗസ്ഥരുടെ അവലോകന യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തതായാണ് മനസിലാക്കുന്നത്.കേസിൽ പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സുറി ഹോട്ടലിൽ വിജേഷ് പിള്ള തന്റെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. ഈ ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും കേസ് മുന്നോട്ട് പോകുക എന്നാണ് വ്യക്തമാകുന്നത്. നേരത്തേ വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ വിജേഷിനൊപ്പം മറ്റൊരാൾ കൂടിയുണ്ടെന്നാണ് ഹോട്ടലുകാ‍ര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയ‍ര്‍ത്തി കഴിഞ്ഞ ദിവസം സ്വപ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വിജേഷ് പിള്ള ബെം​ഗളുരു കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം.

 

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിച്ച് നാടുവിടണമെന്നാണ് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ ഈ ആരോപണം തള്ളിയ വിജേഷ് പിള്ള, താൻ ഒരു ഒടിടി സീരീസിന്റെ ആവശ്യങ്ങൾക്കായാണ് സ്വപ്നയെ കണ്ടതെന്നാണ് പ്രതികരിച്ചത്. ഒ ടി ടി സീരീസിന് വേണ്ടി കേരള മുഖ്യമന്ത്രിയെ പോലൊരു ഉന്നതനെ വലിച്ചിഴക്കാൻ ശ്രമിച്ചാൽ വിജേഷ് അതിന് മറുപടി പറയേണ്ടി വരും. വിജേഷിനൊപ്പം സ്വപ്നയെ കണ്ട അജ്ഞാതനെ കേരള ഉന്നതൻ ദൂതമായി അയച്ചതാണെന്ന സംശയം സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടുള്ളതായി മനസിലാക്കുന്നു. അങ്ങനെയാണെങ്കിൽ സംഗതി കടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.സ്വപ്ന സുരേഷിനെ ബെംഗളൂരുവിൽവച്ചു ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടി താമസിച്ചിരുന്നെന്ന ആരോപണത്തോട് വിജേഷ് പ്രതികരിച്ചിരുന്നു. തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നു വിജേഷ് പറഞ്ഞു. ഹോട്ടലിൽ മുറിയെടുത്തത് ഒറ്റയ്ക്കാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം.

 

കൂട്ടാളി ആരെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുന്നുവെന്നും വിജേഷ് പറഞ്ഞു. എന്നാൽ വിജേഷിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് സി സി റ്റി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്ന് സൂചനയുണ്ട്.കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. ബെംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലിൽ തെളിവെടുത്തുവെന്നും വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

 

കേസുമായി ബന്ധപ്പെട്ട് വിജേഷ് പിള്ളയോട് ഹാജരാകാൻ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ പോരാടുന്ന ഒരു സ്ത്രീയാണ് താ നെന്ന് സ്വപ്ന ആവർത്തിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി ബുദ്ധിമുട്ടിലാവുമെന്ന് വ്യക്തമാണ്.ഒരു സ്ത്രീയെ ഇതുവരെ പരാജയപ്പെടുത്തി എന്നതിൽ മുഖ്യമന്ത്രിക്ക് സന്തോഷിക്കാം. എന്നാൽ, ഒരു ദിവസം ലോകത്തിലെ ഉപയോഗശൂന്യമായ ഒരു പുരഷദിനം താനും ആഘോഷിക്കും. ചരിത്രം ഒരിക്കൽ ആവർത്തിക്കുമെന്ന് സ്വപ്ന സുരേഷ് ഫേയ്സ്ബുക്കിൽ കുറിച്ചു.‘മറ്റൊരാളുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവത്തെ ഒരിക്കലും വിലയിരുത്തരുത്. പകരം, മോശം വിധി പ്രസ്താവിക്കുന്ന വ്യക്തിയുടെ വാക്കുകളുടെ പിന്നിലുള്ള ഉദ്ദേശ്യങ്ങളെ തിരിച്ചറിയുക. സത്യസന്ധയായ ഒരു സ്ത്രീക്ക് ദിവസം മുഴുവൻ മധുരനാരങ്ങ വിൽക്കാനും മരിക്കുന്നതുവരെ ഒരു നല്ല വ്യക്തിയായി തുടരാനും കഴിയും. എന്നാൽ നിങ്ങളെ അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന നിഷേധികൾ എപ്പോഴും ഉണ്ടാകും. ഒരുപക്ഷേ, ഈ സ്ത്രീ അവർക്ക് സൗജന്യമായോ വിലക്കിഴിവിലോ ഒന്നും നൽകിയിട്ടുണ്ടാകില്ല. ഒരുപക്ഷെ, അവർ തെറ്റുചെയ്തപ്പോൾ അവർക്കൊപ്പം നിൽക്കാൻ അവൾ വിസമ്മതിച്ചതുകൊണ്ടായിരിക്കാം.

അല്ലെങ്കിൽ ശരിയാണെന്ന് അവൾക്ക് തോന്നിയ ഒന്നിനുവേണ്ടി നിലകൊണ്ടതിനാലാവാം. കയ്പേറിയ ചില സ്ത്രീകൾ അവളോട് അസൂയപ്പെടുന്നതാകാം. അല്ലെങ്കിൽ വളരെ അഭിമാനികളായ ചില പുരുഷന്മാരുടെ മുന്നേറ്റങ്ങളെ അവൾ നിരസിച്ചതാകാം. എപ്പോഴും നിങ്ങളുടെ ഹൃദയത്തെ വിശ്വസിക്കുക’.‘ഒരു ദശലക്ഷക്കണക്കിന് മനുഷ്യരുടെ മുന്നിൽ ഒരു ദശലക്ഷം വിളക്കുകളുടെ വെളിച്ചത്തിൽ സ്രഷ്ടാവ് നിൽക്കുകയാണെങ്കിൽ, കുറച്ച് ആളുകൾക്ക് മാത്രമേ അവനെ ശരിക്കും കാണാൻ കഴിയൂ. കാരണം, അവരുടെ ഹൃദയങ്ങളിൽ സത്യം നിലനിൽക്കുന്നു. സത്യം ഉള്ളവർക്ക് മാത്രമേ സത്യം കാണാൻ കഴിയൂ. ഹൃദയത്തിൽ സത്യമില്ലാത്തവൻ എപ്പോഴും അന്ധനായിരിക്കും. കേരളീയരായ നമ്മെ ദയനീയമായി വിറ്റും അവരുടെ സ്വാർത്ഥ വ്യാപാര സാമ്രാജ്യത്തിന് വേണ്ടിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും പോരാടുന്ന ഒരു സ്ത്രീയാണ് ഞാൻ. പക്ഷേ നിർഭാഗ്യവശാൽ ഒരു സ്ത്രീയും എന്നെ പരസ്യമായി പിന്തുണയ്‌ക്കുന്നില്ല. കാരണം, കോടിക്കണക്കിന് വിധവകളോ അമ്മയില്ലാത്ത കോടിക്കണക്കിന് കുഞ്ഞുങ്ങളോ ഉണ്ടായേക്കാം. ഒരു സ്ത്രീയെ ഇതുവരെ പരാജയപ്പെടുത്തി എന്നതിൽ അദ്ദേഹം സന്തോഷിക്കട്ടെ. എന്നാൽ ഒരു ദിവസം ലോകത്തിലെ ഉപയോഗശൂന്യമായ ഒരു പുരുഷന്മാരുടെ ദിനം ഞാനും ആഘോഷിക്കും.

 

ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ’- എന്നാണ് സ്വപ്ന സുരേഷിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. ഇതിൽ നിന്നെല്ലാം സ്വപനയുടെ ഉദ്ദേശ്യം വ്യക്തമാണ്.സ്വപ്ന ബംഗളുരുവിലേക്ക് താമസം മാറിയത് തന്നെ സ്വർണ്ണക്കടത്തിൻ്റെ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരാനാണ്. കേരളത്തിൽ നിന്നാൽ ഒരിക്കലും സത്യം പുറത്തു വരില്ലെന്ന് സ്വപ്നക്ക് അറിയാം. ബംഗളുരു ഭരിക്കുന്നത് ബി ജെ പിയാണ്. കേരളത്തെക്കാൾ തനിക്ക് ബംഗളുരുവിൽ സംരക്ഷണം ലഭിക്കുമെന്ന് സ്വപ്ന കരുതുന്നു. കേരളത്തിലാണെങ്കിൽ തന്നെ വകവരുത്തുമെന്ന് സ്വപ്ന കരുതുന്നു. ഇക്കാര്യം സ്വപ്ന പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. സ്വപ്നക്ക് നീതി നടപ്പിലാക്കി തരാമെന്ന് ഇ.ഡി ഉറപ്പു നൽകിയിട്ടുണ്ട്.വിജേഷിൻ്റെ മൊഴി കേരളത്തിലെ സി പി എം നേതാക്കളെ ലക്ഷ്യമിടും എന്നു തന്നെയാണ് മനസിലാക്കുന്നത്. വിജേഷിന് ഇനി ആരെയും ഭയമില്ല. വിജേഷ് ഭയന്നാൽ അദ്ദേഹത്തിന് തീർച്ചയായും ജയിലിൽ കിടക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.അതിനിടെ സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുക്കാനുള്ള നീക്കത്തിൽ നിന്നും പാർട്ടി സെക്രട്ടറി പിൻമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (24 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends