തിരുവനന്തപുരത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ കിളിമാനൂരിലാണ് സംഭവം. പവിഴം വീട്ടില്‍ രാജേന്ദ്രനും ഭാര്യ ശശികലയുമാണ് മരിച്ചത്.
ശശികലയെ കൊലപ്പെടുത്തിയ ശേഷം ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് .
ശ്വാസം മുട്ടിച്ച് മരിച്ച നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ജീവനൊടുക്കിയ നിലയിലുമായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രന്‍.
"
https://www.facebook.com/Malayalivartha























