വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ്

2023ലെ ഇലക്ട്രിസിറ്റി ആക്റ്റിലെ 86(1), (b), 63 എന്നീ വകുപ്പുകൾ പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ചിട്ടുള്ള 350 മെഗാവാട്ട് വൈദ്യുതി വാങ്ങൽ കരാറുകളുടെ (DBFOO Bid-2 പ്രകാരമുള്ളത്) അംഗീകാരത്തിനായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 12.11.2020 ൽ ഫയൽ ചെയ്ത പെറ്റീഷൻ (ഒ.പി. നമ്പർ 05/2021) സംബന്ധിച്ച് പൊതുജനങ്ങളുടെ സൗകര്യാർത്ഥം നേരിട്ടുള്ള പൊതുതെളിവെടുപ്പ് കമ്മീഷൻ മാർച്ച് 28നു രാവിലെ 11നു കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തിലും 29നു രാവിലെ 11നു എറണാകുളം പത്തടിപ്പാലത്തുള്ള പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിലും മാർച്ച് 31, എപ്രിൽ 11 തീയതികളിൽ രാവിലെ 11നു തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിലും നടത്തും. പെറ്റിഷൻ www.erckerala.org എന്ന വെബ്സൈറ്റൽ ലഭിക്കും.
പെറ്റീഷന്മേലുള്ള തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ താല്പര്യമുള്ളവർ മാർച്ച് 23ന് ഉച്ചയ്ക്ക് 12നു മുൻപായി കത്തു മുഖേനയോ ഇ-മെയിൽ (ksere@erckerala.org) മുഖാന്തിരമോ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം.
തപാൽ മുഖേനയും ഇ-മെയിൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി. ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ മാർച്ച് 24ന് മുമ്പായി കിട്ടത്തക്കവിധം അയയ്ക്കണം.
https://www.facebook.com/Malayalivartha