Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

വിജേഷ് പിള്ള കടന്നു വന്ന കഥാപാത്രമല്ലെന്നും റിഹേഴ്‌സല്‍ നടത്തി വന്നതാണെന്നും സംശയിക്കുന്നു. സ്വപ്‌നയുടെ ആരോപണങ്ങള്‍ ജാഥയുടെ നിറം കെടുത്തിയില്ല പകരം പിണറായി വിജയനെതിരെയുള്ള ആരോപണങ്ങള്‍ ജനങ്ങളുടെ മനസില്‍ അരക്കിട്ടുറപ്പിക്കാനായി . സ്വാഭാവികമായും ഉയരുന്ന സംശയമാണ് സ്വപ്‌ന താനെ ഇറങ്ങിയതോ അതോ സ്വപ്നയെ ഇറക്കി വിട്ടതോ. സിപിഎമ്മിന്റെ ജീവന്‍മരണ പോരാട്ടമാണ് നിയമസഭയിലും പുറത്തും നടക്കുന്നത്. അതിനിടയില്‍ നടന്ന ബ്ര്ഹമപുരം കത്തിക്കലും സംശയം ഉളവാക്കുന്നു...

20 MARCH 2023 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

സ്വ്പന സുരേഷിന്റെ ആരോപണപങ്ങളും ബ്ര്ഹമപുരം തീപിടുത്തവുമെല്ലാം നടന്നത് എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയ്ക്കിടെയാണ്. ജാഥയ്‌ക്കെതിരെ എന്നതിനേക്കാള്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നിലനില്ക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനായി സ്വപ്നയെ ഇറക്കി വിട്ടതാണോ, ബ്ര്ഹമപുരത്ത് തീ കത്തിച്ചതാണോയെന്ന സംശയം സ്വഭാവികമായും ഉയരുന്നുണ്ട്.. ഭരണതലവന്‍ എന്ന നിലയില്‍ ഇനി എത്രനാള്‍ തുടരാനാകുമെന്ന ചോദ്യം മത്രമേ പിണറായി വിജയന്  അവശേഷിക്കുന്നുള്ളൂ. പാര്‍ട്ടിയേയും ഭരണത്തേയും ഒരുപോലെ ഹൈജാക്ക് ചെയ്ത് മുന്നോട്ട് പോയി കൊണ്ടിരുന്ന പിണറായി വിജയന്റെ ശക്തിയായ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം പടിപടിയായി പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അവിചാരിതമായി സംസ്ഥാന സെക്രട്ടറി കസേരയിലേയ്ക്ക് അവരോധിക്കപ്പെട്ട എം.വി.ഗോവിന്ദന്‍ തന്റെ എല്ലാ അടവുകളുമുപയോഗിച്ച് ഓരോന്നായി വെട്ടിനിരത്താന്‍ ശ്രമിക്കുകയാണ്. പോളിറ്റ്‌ബ്യേൂറോയിലെത്തിയതോടെ ഗോവിന്ദന് യെച്ചൂരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ സഹായവും പ്രവഹിക്കുകയാണ്. കേരളം കൂടി നഷ്ടപ്പെട്ടാല്‍ ഡല്‍ഹിയില്‍ എ.കെ.ജി സെന്റര്‍ ഉണ്ടായിട്ട് കാര്യമില്ലെന്ന് അവര്‍ക്കുമറിയാം. പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍ എന്ന ത്രൈയംബക കൂട്ടുകെട്ടില്‍ ധാര്‍ഷ്ട്യത്തിന്റെ ചട്ടക്കൂടില്‍ കെട്ടിയുയര്‍ത്തിയ പാര്‍ട്ടി ഇപ്പോള്‍ ഗോവിന്ദന്റെ കൈകളിലേയ്ക്ക് മാറുന്നത് ഈ മൂന്നു പേരുടെയും അസാന്നിധ്യത്തിലാണെന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടിയിലെ രണ്ടാം തലമുറയേയും തള്ളി യുവാക്കളെ കൂടെ കൂട്ടി നടത്തിയ ജാഥ തുടക്കം മുതല്‍ വിവാദങ്ങളുടെ കൊടുമുടിയേറിയാണ് സഞ്ചരിച്ചത്. ഒരിക്കല്‍ പോലും ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിക്കാനായില്ല. പകരം വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞും മുഖ്യമന്ത്രിയുടെ ചെയ്തികളെ ന്യായീകരിച്ചും ജാഥ മുന്നോട്ട് പോയെങ്കിലും പിണറായി വിജയന്റെ ഗ്രാഫ് കുത്തെ ഇടിച്ചു താഴ്ത്തുന്നതുമായി അന്തിമഫലം. സ്വപ്‌ന സുരേഷ് ജാഥയ്ക്കിടയില്‍ കയറി വന്ന് നടത്തിയ ആരോപണങ്ങള്‍ പൊളിഞ്ഞു വീണത് ജാഥയുടെ അന്തസല്ല മറിച്ച് പിണറായി വിജയന്റെ മാനമാണ്. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കെതിരെ എം.വി.ഗോവിന്ദന്‍ മാനനഷ്ടക്കേസ് കൊടുത്തു. എന്നാല്‍ പിണറായിയേയും കുടുംബത്തേയും കടന്നാക്രമിച്ചിട്ടും മാനവുമില്ല നഷ്ടവുമില്ലെന്ന ശൈലിയിലേയ്ക്ക് എത്തിച്ചു.

ഇവിടെയാണ് സ്വാഭാവികമായും സ്വ്പന സുരേഷിന്റെ രംഗപ്രവേശം സംശയിക്കുന്നത്. വിജേഷ് പിള്ള കടന്നു വന്ന കഥാപാത്രമല്ലെന്നും റിഹേഴ്‌സല്‍ നടത്തി വന്നതാണെന്നും സംശയിക്കുന്നു. സ്വപ്‌നയുടെ ആരോപണങ്ങള്‍ ജാഥയുടെ നിറം കെടുത്തിയില്ല പകരം പിണറായി വിജയനെതിരെയുള്ള ആരോപണങ്ങള്‍ ജനങ്ങളുടെ മനസില്‍ അരക്കിട്ടുറപ്പിക്കാനായി . സ്വാഭാവികമായും ഉയരുന്ന സംശയമാണ് സ്വപ്‌ന താനെ ഇറങ്ങിയതോ അതോ സ്വപ്നയെ ഇറക്കി വിട്ടതോ. സിപിഎമ്മിന്റെ ജീവന്‍മരണ പോരാട്ടമാണ് നിയമസഭയിലും പുറത്തും നടക്കുന്നത്. അതിനിടയില്‍ നടന്ന ബ്ര്ഹമപുരം കത്തിക്കലും സംശയം ഉളവാക്കുന്നുണ്ട്. ജാഥയേയല്ല ,സര്‍ക്കാരിനെ കരിവാരി തേയ്ക്കാന്‍ കിട്ടിയ അവസരമായി ജാഥയെ ഉപയോഗിച്ചോ എന്നതാണുയരുന്ന സംശയം. ജാഥ ഉത്ഘാടനത്തിനൊഴികെ പിണറായി വിജയന്‍ ആ വിഷയത്തില്‍ ഇടപെട്ട് കണ്ടില്ല.

 30 കോടിയുടെ ആരുടെയോ ഓഫറുമായി നാടകീയമായി രംഗത്തെത്തിയ സ്വപ്നയെ തളയ്ക്കാന്‍ സിപിഎമ്മിന്റെ കയ്യിലുള്ള ആയുധങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, സ്വപ്നയുടെ താണ്ഡവനൃത്തം കയ്യും കെട്ടി കണ്ടിരിക്കേണ്ടിയും വന്നു. എന്നാല്‍ സ്വ്പനയക്ക് അവസരം ഒരുക്കി കൊടുത്തത് കണ്ണൂരില്‍ പുതിയ നേതാവിന്റെ അരങ്ങേറ്റ്ത്തിന് അടിത്തറയിടാനാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇനി സ്വപ്നയെ ഇല്ലാതാക്കാനുള്ള വഴികള്‍ കൂടി ആലോചിക്കില്ലെന്ന് പറയാനാവില്ല . അത്രത്തോളം കണ്ണൂര്‍ ലോബി സിപിഎമ്മില്‍ പിടിമുറുക്കിയിരിക്കുകയാണ.

നിശബ്ദ ശൈലിയിലൂടെ സ്വപ്നയെ നേരിട്ട് വിവാദങ്ങള്‍ മായ്ച്ചു കളയാമെന്ന പാഴ്കിനാവിലാണ് പാര്‍ട്ടി നേതൃത്വം നില്ക്കുന്നതെന്നറിയുന്നു. എന്തായാലും പിണറായി യുഗത്തില്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രതിരോധ നിര ഒരുക്കിയാലോ ഗോവിന്ദന് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയൂകയുള്ളൂ. വി.എസ്, പിണറായി ഗ്രൂപ്പുകള്‍ തമ്മില്‍ ആശയ സമരമായിരുന്നെങ്കില്‍ ഇനിയുള്ള നാളുകളില്‍ സിപിഎമ്മില്‍ അഴിമതിക്കാര്‍ക്കെതിരെയുള്ള സമരമായിരിക്കും നടക്കുക. അതില്‍ പ്രതി സ്ഥാനത്തെത്തുക പിണറായിയും അദ്ദേഹത്തിന്റെ ഇഷ്ടക്കാരുമായിരിക്കും. ഇനിയൊര് അങ്കം കൂടി ജയിക്കാനുള്ള ബാല്യമില്ലെന്നറിഞ്ഞു കൊണ്ട് സ്വയം സൈഡായി മാറുകയായിരിക്കും പിണറായിയിക്ക് ഉചിതം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (43 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (56 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends