മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തികേടും നടക്കും..ഉത്തരമുട്ടിച്ച് സതീശൻ..ഇതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് സൗകര്യമില്ല...

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.പ്രതിപക്ഷവുമായി ഒരു ചർച്ചയും സ്പീക്കര്‍ നടത്തിയിട്ടില്ല.റൂളിങ്ങിൽ അവ്യക്തതയുണ്ട്..അടിയന്തര പ്രമേയ ചർച്ചകൾ അനുവദിക്കില്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല.പൂർവ സ്ഥിതി പുനഃസ്ഥാപിക്കണം.അനാവശ്യമായി നാല് നോട്ടീസുകൾ അനുവദിച്ചില്ല.എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുന്നു. എന്തും ചെയ്യാമെന്ന സ്ഥിതിയാണ്.ശരിയായ പ്രതികൾക്ക് എതിരെ ജാമ്യം കിട്ടാവുന്ന വകുപ്പ്.പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തയിരിക്കുന്നു.സഭാ ടിവി പ്രതിപക്ഷ പ്രതിഷേധം കാണിക്കാമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.സ്ത്രീസുരക്ഷ വിഷയമാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്.കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ത്രീ പീഡനത്തിനിരയായി.തിരുവനന്തപുരത്ത് സ്ത്രീക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായി.മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസ് സ്റ്റേഷനിലെ സ്ഥിതി ഇതാണ്.ലോ കോളജിൽ എസ്എഫ്ഐ അതിക്രമം നടത്തി.എസ്എഫ്ഐ ക്രിമിനലുകക്ക് എതിരെ എന്ത് കേസെടുത്തുവെന്ന് വിഡി സതീശന്‍ ചോദിച്ചു..
അധ്യാപികയുടെ കൈ പിടിച്ചു തിരിച്ചു പൂട്ടിയിട്ട് നിസ്സാര കേസാണ് എടുത്തത്..മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തിക്കേടും നടക്കും.ഇതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് സൗകര്യമില്ല.ഇതിന് തങ്ങൾ കീഴടങ്ങിയാൽ പ്രതിപക്ഷ അവകാശം മുഴുവൻ കവർന്നെടുക്കും.സ്പീക്കറുടെ ഓഫീസിൽ നിന്ന് വിളിച്ചു കാര്യോപദേശക സമിതിയിൽ പങ്കെടുക്കണം എന്നാവശ്യപ്പെട്ടു.7 എംഎൽഎമാർക്ക് എതിരെ കള്ളക്കേസ് എടുക്കുമ്പോൾ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.അതെ സമയം കോണ്‍ഗ്രസ് എം.എല്‍.എ. ഷാഫി പറമ്പില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പരാമര്‍ശം അനുചിതമായിപ്പോയെന്ന് ഷംസീര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റൂളിങ് നടത്തുമെന്ന് ഷംസീര്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് പതിനഞ്ചോടു കൂടി സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ റൂളിങ് നടത്താന്‍ സ്പീക്കര്‍ തയ്യാറായത്. ഈ റൂളിങ്ങില്‍ ഷാഫി പറമ്പില്‍ ഇനി പാലക്കാട് ജയിക്കില്ല, തോല്‍ക്കും എന്ന് മൂന്നുവട്ടം സ്പീക്കര്‍ പരാമര്‍ശിച്ചിരുന്നു.
അതേസമയം സഭയ്ക്കകത്തു നടത്തിയ സമാന്തര സഭ തീര്‍ത്തും തെറ്റായ നടപടിയാണെന്ന് ഷംസീര്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പുറത്ത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തതിനെയും സ്പീക്കര്‍ തള്ളിപ്പറഞ്ഞു.ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സ്പീക്കര്‍. സഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ഷംസീര്‍ ശാഫി പറമ്പിലിനെതിരെ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞത്.ഏതായാലും ഭരണപക്ഷം ഇപ്പോൾ തൊട്ടാൽ പണി ഉറപ്പാണ്..അതുകൊണ്ട് തന്നെ പന്ത് ഇപ്പോൾ പ്രതിപക്ഷത്തിന്റെ കൈയിലാണ്..പെട്ടിരിക്കുന്നത്..പിണറായിയും കൂട്ടരും..
https://www.facebook.com/Malayalivartha


























