സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു..... വിവാദമായ ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഉള്‍പ്പെടെ ആറെണ്ണത്തില്‍ തീരുമാനമായില്ല, ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുന്നതിനുള്ള നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

ഒടുവില്‍ രണ്ട് ബില്ലുകളില്‍ ഒപ്പിട്ടു. സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടത് റദ്ദാക്കുന്ന ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.
എന്നാല്‍, വിവാദമായ ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഉള്‍പ്പെടെ ആറെണ്ണത്തില്‍ തീരുമാനമായില്ല. ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിത കാലത്തേക്ക് നീട്ടുന്നതിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് രണ്ടു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.
എന്നാല്‍, വിവാദമായ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. ലോകായുക്ത ബില്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍, മില്‍മ ബില്‍ എന്നിവയാണ് ഗവര്‍ണര്‍ ഒപ്പിടാതെ നീട്ടിവച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























