തലയില്‍ കൈവച്ചുപോയി... പ്രധാനമന്ത്രിയാകാന്‍ മൂന്നാം മുന്നണി നീക്കവുമായി കെജ്രിവാള്‍ കളി തുടങ്ങി; 7 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല; കെജ്രിവാളിന് പണികൊടുത്ത് ആഭ്യന്തര മന്ത്രാലയം; ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കായി ചെലവാക്കിയ തുക സംബന്ധിച്ച് വിശദീകരണം നല്‍കണം

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ പലരും സ്വപ്നം തുടങ്ങി. സ്വന്തം അപ്രമാദിത്തം ഉറപ്പിക്കാനായി പല മുഖ്യമന്ത്രിമാരും കളി തുടങ്ങി. ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഭാഗമല്ലാത്ത മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാനാണ് കെജ്രിവാള്‍ ശ്രമം നടത്തിയത്. എന്നാല്‍ അദ്ദേഹം അയച്ച ക്ഷണക്കത്തുകള്‍ക്ക് നേതാക്കളില്‍ നിന്ന് തണുപ്പന്‍പ്രതികരണമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാരുമായി കലഹം തുടരുന്ന കെജ്രിവാള്‍ രാജ്യത്തെ ഏഴ് മുഖ്യമന്ത്രിമാര്‍ക്കാണ് ക്ഷണക്കത്തയച്ചത്. മാര്‍ച്ച് 18ന് ദില്ലിയിലേക്ക് എത്താനായിരുന്നു ക്ഷണം. ഫെബ്രുവരി 5നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഉള്‍പ്പടെയുളളവര്‍ക്ക് കത്തയച്ചത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനാരോഗ്യം മൂലം തനിക്കെത്താനാവില്ലെന്ന് പ്രതികരിച്ചു. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെ ഒഴിവാക്കി ഒരു മൂന്നാം മൂന്നണി നീക്കത്തിന് തുടക്കം മുതല്‍ താല്പര്യം പ്രകടിപ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖര്‍ റാവു. എന്നാല്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുെട തണുപ്പന്‍ പ്രതികരണം മൂലം അദ്ദേഹം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തന്റെ പാര്‍ട്ടിയെ മറ്റ് സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുത്തുന്നതിലാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ച് നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ കെജ്രിവാളിന്റെ ക്ഷണത്തോടുള്ള മമതയുടെ പ്രതികരണം അനുകൂലമല്ല. ബംഗാളിനും പുറമേ ബിഹാറും കെജ്രിവാളിന്റെ ക്ഷണക്കത്ത് കിട്ടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് ഉറ്റുനോക്കുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞിട്ടുണ്ട്. നിതീഷ്‌കുമാര്‍ പ്രധാനമന്ത്രിയാകാന്‍ താല്പര്യപ്പെടുന്നില്ല, ഞാന്‍ മുഖ്യമന്ത്രിയാകാനും. ഞങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഇന്ന് വ്യക്തമാക്കി.
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലുമുണ്ടായി. സംസ്ഥാന ബജറ്റ് ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ്, ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കായി ചെലവാക്കിയ തുക സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. ബജറ്റ് അവതരണം ചൊവ്വാഴ്ച ഉണ്ടാവില്ലെന്നും അതിന് കാരണം കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഇങ്ങനെ തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടിസ്ഥാന സൗകര്യവികസനത്തിന് ചെലവാക്കിയതിലും അധികം തുക സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതു സംബന്ധിച്ചാണ് ദില്ലി സര്‍ക്കാരിനോട് വിശദീകരണം തേടിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം ലഭിക്കുന്നതുവരെ ബജറ്റ് അവതരണത്തിനുള്ള അനുമതി തടഞ്ഞുവച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നയിക്കുന്ന ആശങ്കകള്‍ അപ്രസക്തമാണെന്ന് ദില്ലി ധനമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. ദില്ലി സര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തെ ബജറ്റ് അട്ടിമറിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. 2023 മാര്‍ച്ച് 17നാണ് ചീഫ് സെക്രട്ടറിക്ക് ദില്ലി സര്‍ക്കാരിന്റെ ബജറ്റില്‍ ആശങ്കകള്‍ പ്രകടിപ്പിച്ച് ആഭ്യന്തര മന്ത്രാലയം കത്തയച്ചത്.
"
https://www.facebook.com/Malayalivartha























