അപ്രതീക്ഷിത ദുരന്തം... നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സണ്‍ഷെയ്ഡില്‍ നിന്നും തൊഴിലാളി വീണു,ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു

കണ്ണീരോടെ.... കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സണ്‍ഷെയ്ഡില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണം വീട്ടില്‍ അരുണ്‍ കുമാര്‍ (37) ആണ് മരിച്ചത്.
കരിപ്പൂരു ക്ഷേത്രത്തിന് സമീപത്തായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് വീണത്. ഇന്നലെ വൈകുന്നേരം 4മണിയോടെയാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ അരുണ്‍ കുമാറിനെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരേതരായ ശ്രീധരന്‍ -ലീലമണി ദമ്പതികളുടെ മകനാണ്. അവിവാഹിതനായിരുന്നു.
"
https://www.facebook.com/Malayalivartha























