ലൈഫ് മിഷന്‍ അഴിമതി കേസില്‍ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.... ഇന്നലെ രാത്രിയാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്

ലൈഫ് മിഷന്‍ അഴിമതി കേസില്‍ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പന്‍. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റില്‍ നിന്ന് ലഭിച്ച 20 കോടിയോളം രൂപയില്‍ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പന്‍ എത്തിച്ച് നല്‍കിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്.
യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ഖാലിദ് അടക്കമുള്ളവര്‍ക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായി. നേരത്തെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























