സംസ്ഥാന പാതയില്‍ കോലിക്കരയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

സംസ്ഥാന പാതയില്‍ കോലിക്കരയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പില്‍ ബാവയുടെ മകന്‍ ഫാസില്‍ (33), നൂലിയില്‍ മജീദിന്റെ മകന്‍ അല്‍താഫ്(24) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ഒതളൂരില്‍ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഫാസില്‍ മൈസൂരുവില്‍ ബേക്കറി ജീവനക്കാരനാണ്.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ തിങ്കളാഴ്ച കാലത്ത് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകീട്ട് 5 മണിയോടെ ഇരുവരേയും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാവിട്ടപ്പുറം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
"
https://www.facebook.com/Malayalivartha























