ഷാ ഒരു വരവുകൂടി വരും... ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞത് വെറുതേയല്ല; ബിഷപ്പിന്റെ പ്രസ്താവന ബി.ജെ.പി നേതാക്കളുടെ ഉറപ്പില്‍; അമിത് ഷാ തൃശൂര്‍ വരെ ഒന്ന് വന്നുപോയപ്പോള്‍ ഉണ്ടായ മാറ്റമേ

കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് ദൂരം കുറയുകയാണ്. കേന്ദ്ര മന്ത്രി അമിത് ഷാ ഒന്ന് തൃശൂര്‍ വരെ വന്ന് പോയതേയുള്ളൂ. അതിനിടയ്ക്ക് കക്കുകളി നാടകം പൊളിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി പിന്തുണയുമായി നേരിട്ടെത്തി.
കേന്ദ്ര സര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ ഒരു എം.പിയില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടെ വിവാദ പ്രസ്താവന ബി.ജെ.പി നേതാക്കള്‍ നല്‍കിയ ഉറപ്പിന് ശേഷം. കഴിഞ്ഞ ചൊവ്വാഴ്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പുമായി ഒരു മണിക്കൂറോളം രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
കണ്ണൂര്‍ രൂപതാ ബിഷപ്പ് അലക്‌സ് വടക്കുംതലയെയും സംഘം കണ്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള ബിഷപ്പ് കാത്തലിക് കൗണ്‍സില്‍ മാദ്ധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജോസഫ് പാംപ്‌ളാനിയുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയമാനങ്ങള്‍ക്ക് വഴി തുറന്നു. ശനിയാഴ്ച രാത്രി ആലക്കോട്ട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതയുടെ കര്‍ഷക റാലി ഉദ്ഘാടനം ചെയ്യവെയായിരുന്നു ബിഷപ്പിന്റെ പ്രസംഗം.
കര്‍ഷകരുടെ പ്രശ്നം പറയുമ്പോള്‍ ബി.ജെ.പിയില്‍ ചാരി അത് തമസ്‌കരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഞങ്ങള്‍ സംസാരിക്കുന്നത് ഗതി കെട്ടിട്ടാണ് എന്നാണ് മാര്‍ ജോസഫ് പാംപ്‌ളാനി ഉറച്ച് നില്‍ക്കുന്നത്.
കര്‍ഷകര്‍ക്കുവേണ്ടി സഭ ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ രാഷ്ട്രീയത്തിന്റെ പുകമറകൊണ്ട് തമസ്‌കരിക്കാമെന്ന് നേതാക്കള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ പറഞ്ഞതില്‍നിന്ന് അണുപോലും മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബിഷപ്പ് വ്യക്തമാക്കി.
'കക്കുകളി' നാടകത്തില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് കളക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി സഭയ്ക്ക് ബന്ധമെന്ന് ആരോപിച്ചാല്‍ പറഞ്ഞ വാക്കുകള്‍ മാറ്റില്ല. കര്‍ഷകന്റെ അവകാശങ്ങള്‍ സഭ തിരസ്‌കരിക്കുമെന്നും തമസ്‌കരിക്കുമെന്നും ആരും കരുതുകയും വേണ്ട. ആലോചിച്ച് പറഞ്ഞ വാക്കുകളാണിത്. സഭയുടെ നിലപാടുകള്‍ കൃത്യതയുള്ളതാണ് -ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
തലശ്ശേരി ബിഷപ്പ് ഹൗസ് ജാതി, മത, കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവര്‍ക്കുമുന്നിലും തുറന്നിടുന്ന ഭവനമാണെന്ന് ആര്‍ച്ച് ബിഷപ്പ് പാംപ്‌ളാനി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കഴിഞ്ഞയാഴ്ച ന്യൂനപക്ഷ സെല്ലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുസംഘം വരികയുണ്ടായി. ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികളെ കാണാനും സംസാരിക്കാനും കര്‍മപദ്ധതികള്‍ വിശദീകരിക്കാനും നടക്കാന്‍പോകുന്ന ന്യൂനപക്ഷ സെല്‍ യോഗത്തിലേയ്ക്ക് ക്ഷണിക്കാനുമാണ് സംഘമെത്തിയത്. കൂട്ടത്തില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റുമുണ്ടായിരുന്നു.
രാഷ്ട്രീയനേതാക്കള്‍ക്ക് പക്വത വേണം. കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാനും പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് തിരിച്ചറിയാനും അവര്‍ക്ക് കഴിയണം. മലയോര കര്‍ഷകരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തമ്മിലാണ് സംസാരിക്കുന്നത്. അതില്‍ സഭയും ബി.ജെ.പി.യും തമ്മിലുള്ള ബന്ധം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര ന്യൂനപക്ഷവകുപ്പ് കണ്ണൂരില്‍ നടത്തുന്ന ന്യൂനപക്ഷാവകാശ സെമിനാറില്‍ അതിരൂപതാ പ്രതിനിധികളെ ക്ഷണിക്കാനാണ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പിനെ കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചത്. സെമിനാറിന്റെ ഭാഗമായി കണ്ണൂര്‍ രൂപതാ ബിഷപ്പിനെയും കണ്ടു. ഖാസിമാരെയും കാണുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എത്തിക്കാനാണ് കണ്ണൂരില്‍ അടുത്തമാസം സെമിനാര്‍ നടത്തുന്നത്. എന്തായാലും ആ സെമിനാറോടെ എല്ലാത്തിനും തീരുമാനമാകും.
https://www.facebook.com/Malayalivartha
























