സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... തൃശൂരില്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.... നാളെ വിവാഹം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്, യുവാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... തൃശൂരില്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.... ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. യുവാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.
കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സംഘം കനോലി കനാലില്‍ ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാന്‍ പോയത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയതെങ്കിലും നിധിന്‍ വെള്ളത്തില്‍ മുങ്ങി പോകുകയായിരുന്നു.
ഫിക്‌സ് വന്നതാണ് വെള്ളത്തില്‍ വീണു പോകാനായി കാരണമെന്നാണ് സുഹൃത്തുക്കള്‍ . ഉടന്‍ തന്നെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അന്തിക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അപ്പുവിന്റെ വേര്‍പാട്
https://www.facebook.com/Malayalivartha
























