ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ..ഇതോടെ ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി.. അടുത്ത അറസ്റ്റ് ആരുടേതെന്ന ചോദ്യമാണ് ഇനി പ്രസക്തം... മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ പേഴ്‌സണൽ സ്റ്റാഫ് അംഗം സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചേക്കും....

ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ഇഡി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും ഇഡി അറസ്റ്റു ചെയ്തിരുന്നു.
ഫാരീസ് അബൂബേക്കറിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. പിന്നാലെ വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വേണ്ടിയുള്ള ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇയിലെ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപയുടെ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ ഒന്നാം പ്രതിയും നിർമ്മാണ കരാർ നേടിയ യൂണിടാക് കമ്പനിയുടെ ഉടമയുമായ കുന്നംകുളം സ്വദേശി സന്തോഷ് ഈപ്പനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റിലുമായി. ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിർണ്ണായക നീക്കങ്ങൾ കേന്ദ്ര ഏജൻസി കേരളത്തിൽ നടത്തുന്നതിന് തെളിവാണ് ഇത്.
ലൈഫ് മിഷൻ കേസിൽ അടുത്ത അറസ്റ്റ് ആരുടേതെന്ന ചോദ്യമാണ് ഇനി പ്രസക്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ പേഴ്‌സണൽ സ്റ്റാഫ് അംഗം സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചേക്കും. രവീന്ദ്രൻ അറസ്റ്റിലാകുമോ എന്ന ചോദ്യമാണ് ഇനി പ്രസക്തം. സന്തോഷ് ഈപ്പനെ കസ്റ്റഡിയിൽ ഇഡി വിശദമായി ചോദ്യം ചെയ്യും. കേസിൽ സ്വ്പ്‌നാ സുരേഷും പ്രതിയാണ്. സ്വപ്‌നയേയും സരിത്തിനേയും സന്ദീപ് നായരേയും അടക്കമുള്ളവരെ ഇനി ചോദ്യം ചെയ്യുമോ എ്ന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസിന് കോഴയിൽ പങ്കുണ്ടെന്ന് ഇഡി ഉറപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ ഇപ്പോഴും അഴിക്കുള്ളിലാണ്.
പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റ് നൽകിയ തുക നിർമ്മാണം തുടങ്ങുന്നതിനു മുൻപുതന്നെ ബാങ്കിൽ നിന്നു പിൻവലിച്ചു ഡോളറാക്കി യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും ശിവശങ്കർ അടക്കമുള്ളവർക്കും കോഴയായി നൽകിയെന്നാണു സന്തോഷ് ഈപ്പനെതിരായ കേസ്. കേന്ദ്രസർക്കാരിനെ അറിയിക്കാതെ ചട്ടവിരുദ്ധമായി വിദേശസംഭാവന സ്വീകരിച്ചതിനു സിബിഐ രജിസ്റ്റർ ചെയ്ത കേസിലും സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയാണ്.
കോഴയുടെ ഭാഗമായി സന്തോഷ് ഈപ്പൻ ഒരു ലക്ഷം രൂപയിൽ അധികം വിലയുള്ള നാലു ഫോണുകൾ വാങ്ങി സ്വപ്നയ്ക്കു നൽകിയിരുന്നു. ഇതിൽ ഒരു ഫോണാണു ശിവശങ്കറിന്റെ പക്കൽ കസ്റ്റംസ് കണ്ടെത്തിയത്. ഇതിനു പുറമേ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ഒരുമിച്ചു തുറന്ന ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയും സന്തോഷ് ഈപ്പൻ കോഴയായി നൽകിയതാണെന്നാണ് ഇഡിയുടെ നിഗമനം. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ കേസിൽ നിർണ്ണായകമാകും.
ലൈഫ് മിഷൻ കരാർ ലഭിച്ചാൽ സ്വപ്നയടക്കമുള്ളവർക്കു 30% കമ്മിഷൻ നൽകാൻ തുടക്കത്തിൽ ധാരണയുണ്ടായിരുന്നെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തിരുന്നു. യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണു സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഇത് വീണ്ടും സന്തോഷ് ഈപ്പൻ ആവർത്തിച്ചാൽ പല പ്രമുഖരും കുടുങ്ങും.
ഒരു കോടി യുഎഇ ദിർഹം (ഏകദേശം 20 കോടി രൂപ) ചെലവിട്ട് 100 ഫ്ളാറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി ചർച്ച ചെയ്തപ്പോഴാണിതെന്നും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന് സന്തോഷ് മൊഴി നൽകിയിരുന്നു. 'പിന്നീട് ഫ്ളാറ്റുകളുടെ എണ്ണം 140 ആക്കിയതോടെ 20% കമ്മിഷൻ നൽകാമെന്ന ധാരണയിലെത്തി. അപ്പോഴും ലാഭമാണു പ്രതീക്ഷിച്ചത്. കമ്മിഷൻ തുക ചെലവിനത്തിൽ കാണിക്കാമെന്നു വിചാരിച്ചു. എന്നാൽ കരാറിനെ പറ്റി വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങിയതോടെ അതു തകിടം മറിഞ്ഞു' സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























