മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു.... അസുഖബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി (76) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം
1968-ലാണ് കെ.പി. ദണ്ഡപാണി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 1972 മുതല്‍ സ്വതന്ത്ര അഭിഭാഷകനായി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റി കമ്മിറ്റി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
2011-ല്‍ യു.ഡി.എഫ്. ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായത്. സിവില്‍- ക്രിമിനല്‍- കമ്പനി- ഭരണഘടനാ- നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു . കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി നിയമിതനായെങ്കിലും രാജിവെച്ച് വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുകയുമായിരുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും ദക്ഷിണ റെയില്‍വേയുടെ മുന്‍ സീനിയ പാനല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു.
"
https://www.facebook.com/Malayalivartha
























