തൃശൂരില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയ്ക്ക് ദാരുണാന്ത്യം... ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു

തൃശൂരില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയ്ക്ക് ദാരുണാന്ത്യം... ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു
ചേറ്റുവ ചുള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയായ വൃദ്ധക്ക് ദാരുണാന്ത്യം. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ 60 വയസുള്ള ആമിനയാണ് മരിച്ചത്. ഇന്നു രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഏങ്ങണ്ടിയൂര്‍ എം.ഐ മിഷന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാടാനപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അതേസമയം ആലപ്പുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മാന്നാര്‍ ഇരമത്തൂര്‍ പരുവതറയില്‍ സദാനന്ദന്റെ മകന്‍ മണികണ്ഠന്‍ (15) നാണ് എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പരിക്കേറ്റത്.
മാന്നാര്‍ കോയിക്കല്‍ ജംഗ്ഷനില്‍ വെച്ച് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍ പെട്ടത്.
എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് ബസില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോയിക്കല്‍ ജംഗ്ഷനില്‍ ബസ് ഇറങ്ങുമ്പോള്‍ വാതിലുകള്‍ അടക്കാതെ അശ്രദ്ധമായി ബസ് മുന്നോട്ടു എടുത്തപ്പോഴാണ് വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു റോഡിലേക്ക് വീണത്.
തിരുവല്ലയില്‍ നിന്ന് കായംകുളത്തേക്ക് പോയ അശ്വതി ബസില്‍ നിന്നാണ് വിദ്യാര്‍ത്ഥി തെറിച്ചു വീണത്. അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ പരുമല ആശുപത്രിയില്‍ തലക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha
























