ജയില്‍ വാസത്തിനിടെ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ആദ്യമായി പരോളില്‍ പുറത്തിറങ്ങി....മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് ഹര്‍ജി നല്‍കിയത്

ജയില്‍ വാസത്തിനിടെ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ആദ്യമായി പരോളില്‍ പുറത്തിറങ്ങി. രണ്ടു ദിവസത്തേക്ക് പൊലീസ് സാന്നിധ്യത്തിലാണ് പരോള്‍.
ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ പരോളിനെ എതിര്‍ത്തിരുന്നു. മകള്‍ തന്നെ അമ്മക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായി. ഒടുവില്‍ ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. ഇന്ന് പകല്‍ വീട്ടിലായിരിക്കും ജയാനന്ദന്‍ കഴിയുക.
നാളെ വടക്കുംനാഥ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. നാളെ പൊലീസിനൊപ്പമാകും ക്ഷേത്രത്തിലെത്തുക. രാവിലെ 9 മുതല്‍ 5 വരെ വിവാഹത്തില്‍ സംബന്ധിക്കാം. കൊടുംകുറ്റവാളിയായ റിപ്പര്‍ ജയാനന്ദനെ വീയൂര്‍ അതീവ സുരക്ഷാ ജയിലിലായിരുന്നു തടവില്‍ പാര്‍പ്പിച്ചിരുന്നത്. 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്.
"
https://www.facebook.com/Malayalivartha
























