സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ സമരവുമായി അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങി സത്യഗ്രഹം; പ്രതിഷേധം കാരണം സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞു; നിയമസഭയിൽ തീ പാറുന്നു

നിയമസഭയിൽ തീ പാറുകയാണ്. പ്രതിഷേധവും സത്യഗ്രഹവുമൊക്കെയായി പ്രതിപക്ഷം സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നെഞ്ച് വിരിച്ച് നടുത്തളത്തിലിറങ്ങി സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. നടുത്തളത്തിൽ ആ അഞ്ചുപ്പേർ സത്യഗ്രഹ സമരം തുടങ്ങിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി നിർത്തി പിരിഞ്ഞിരിക്കുകയാണ്.
പ്രതിപക്ഷ പ്രതിഷേധത്തിനു മുന്നിൽ പിടിച്ച് നിൽക്കാനാകുന്നില്ലേ സർക്കാരിന് എന്ന് നമ്മൾ ചോദിച്ച് പോകുന്ന തരത്തിലാണ് സംഭവ വികാസങ്ങൾ അരങ്ങേറിയിരിക്കുന്നത് . സത്യഗ്രഹം കാരണം സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു .സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്ന അഞ്ച് പ്രതിപക്ഷ എംഎൽഎമാർ അൻവർ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ്, ഉമാ തോമസ് എന്നിവരാണ്. നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹത്തിനാണ് ഇവർ തുടക്കം കുറിച്ചിരിക്കുന്നത്.
ഇതോടെയാണ് വെട്ടിച്ചുരുക്കുക എന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കിയിരിക്കുകയാണ് . ധനബില്ലും ധനവിനിയോഗ ബില്ലും പൊതുജനാരോഗ്യ, പഞ്ചായത്തി രാജ് ബില്ലുമാണ് ചർച്ചയില്ലാതെ പാസാക്കിയിരിക്കുന്നത്. ഈ മാസം 30 വരെ സമ്മേളനം നിശ്ചയിച്ചു . . ഇതിനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് ഇന്നും പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടപടികൾ തടസ്സപ്പെടുകയാണെന്നും ശരിയായ രീതിയിൽ കൊണ്ടുപോകുവാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു . സർക്കാർ ധിക്കാരം നിറഞ്ഞ നിലപാട് സ്വീകരിക്കുകയാണ്. അതുകൊണ്ട് സത്യഗ്രഹ സമരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ചട്ടമനുസരിച്ച് നടുത്തളത്തിൽ സത്യഗ്രഹം ഇരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ.രാജനും നടുത്തളത്തിൽ സത്യഗ്രഹം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കറും പറഞ്ഞു .
സ്പീക്കറെ അവഹേളിക്കുന്ന രീതിയിൽ പ്രവർത്തിച്ചു അതിനെതിരെ റൂളിങ് നൽകിയിട്ടും സമ്മേളനം നടത്തിക്കില്ല എന്ന രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഈ രീതി ശരിയല്ലെന്നും കേരളം പോലുള്ള ഒരിടത്ത് ഇതു യോജിച്ചതല്ലെന്നും സ്പീക്കർ ചൂണ്ടിക്കാണിച്ചു . സഭാധ്യക്ഷൻ പ്രതിപക്ഷത്തെ വിളിച്ച് ചർച്ച നടത്തിയില്ല. ഇഇതിൽ എന്താണ് പ്രശ്നമെന്ന് പ്രതിപക്ഷത്തോട് ചേദിച്ചില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി . ചര്‍ച്ചയ്ക്കു വിളിച്ചെന്നും പ്രതിപക്ഷം സഹകരിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു. ബോധപൂർവമായാണ് സഭാ നടപടികൾ തടസപ്പെടുത്തുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എന്തായാലും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























