സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത....വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത...

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത നൽകിയിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നേരിയ തോതിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ എത്തി. ഒറ്റപ്പെട്ട മഴയാണ് പല ജില്ലകളിലും റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചൊവ്വാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയ്‌ക്ക് സാധ്യത.
വെള്ളിയാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ കാര്യങ്ങൾ നിർത്തിവച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്.ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തിവയ്ക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ എല്ലാം അധികൃതർ നൽകി കഴിഞ്ഞു..കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല.അതെ സമയം വേനൽ മഴ ജില്ലകളിൽ കാര്യമായി പെയ്യുമ്പോൾ അത് സംസ്ഥാനത്ത് റെക്കാർഡ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും അധികം വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിൽ കോന്നിയിലെ മണ്ണീറയിലാണ് ഏറ്റവും അധികം വേനൽ മഴ പെയ്തത്.
എന്നാൽ, ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ ഇവിടങ്ങളിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ തന്നെ തുടരുകയാണ്.മാർച്ച് ഒന്ന് മുതൽ 18 ശനി വരെയുള്ള കണക്കനുസരിച്ച്, സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലും ഉൾപ്പടെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതർ പറഞ്ഞിട്ടുള്ളതിനാൽ വരും ദിവസങ്ങളിൽ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.അതെ സമയം സംസ്ഥാനത്ത് വേനല്‍ മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി ഉത്പ്പാദനം താറുമാറാകുമെന്ന് സൂചന..ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത് 75 ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം മാത്രം. 2348.1 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് ഉപയോഗിച്ച് 970 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം.
നിലവില്‍ ശരാശരി പ്രതിദിന ഉല്‍പാദനം 6.5 ദശലക്ഷം യൂണിറ്റാണ്. വരും ദിവസങ്ങളില്‍ ചൂട് കനക്കുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടി വരും.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടില്‍ 18 അടി ജലം കുറവാണ്. പുറം വൈദ്യുതിയില്‍ കുറവ് നേരിടുന്നതുവരെ ഉല്‍പാദനം കുറച്ച് മുന്നോട്ട് പോകുക എന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ വില കുതിച്ച് ഉയരും. ആഭ്യന്തര ഉല്‍പാദനം ശരാശരി 13 ദശലക്ഷം യൂണിറ്റിലേക്ക് എത്തും.
https://www.facebook.com/Malayalivartha
























