Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

വന്ദേ ഭാരത് കുതിക്കും... ട്രെയിനുകളുടെ വീലുകൾ അടക്കമുള്ള പല ഘടകങ്ങളും നിലവിൽ ഇറക്കുമതി ചെയ്യുകയാണ്....കൂടുതൽ ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിൻ്റെ ഭാഗമായി, ട്രെയിനുകളുടെ ചക്രങ്ങൾ നിർമിക്കാൻ രണ്ട് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് കരാർ നൽകി...

21 MARCH 2023 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി.... കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി

ഇന്ന ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!ലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി

വിനോദസഞ്ചാരത്തിന് പുത്തനുണര്‍വേകുന്നതോടൊപ്പം, വേഗമേറിയതും സുഖപ്രദവുമായ യാത്രാ ഓപ്ഷനാണ് വന്ദേഭാരത് ട്രെയിനുകള്‍. ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന പ്രോജക്റ്റുകളില്‍ ഒന്നാണിത്. 2019 ഫെബ്രുവരിയിലാണ് ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ ഓടിയത്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപുർ, വാരാണസി എന്നിവിടങ്ങളില്‍ ഇവ മുന്‍പേ അവതരിപ്പിച്ചിരുന്നു.അങ്ങനെ ഓരോരോ മാറ്റങ്ങൾ കൊണ്ടുവന്നു കൊണ്ട് ഇന്ത്യയുടെ കുതിപ്പിന് വേഗത കൂട്ടുകയാണ് വന്ദേ ഭാരത് ട്രെയിനുകൾ...എന്നാൽ ഇനി നമ്മൾ ഒരു സവിഷേത കൂടി കൈവരിക്കാൻ പോവുകയാണ്...ഇന്ത്യ തദ്ദേശീയമായി നി‍‍ർമിച്ച ആദ്യ സെമിഹൈസ്പീഡ് ട്രെയിൻ കൂടുതൽ റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. വരുന്ന രണ്ട് വർഷത്തിനുള്ളിൽ നാനൂറോളം പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ട്രെയിനുകളുടെ വീലുകൾ അടക്കമുള്ള പല ഘടകങ്ങളും നിലവിൽ ഇറക്കുമതി ചെയ്യുകയാണ്.

 

കൂടുതൽ ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിൻ്റെ ഭാഗമായി ട്രെയിനുകളുടെ ചക്രങ്ങൾ നിർമിക്കാൻ രണ്ട് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് കരാർ നൽകിയിരിക്കുകയാണ് റെയിൽവേ.1960കൾ മുതൽ ഇന്ത്യൻ റയിൽവേ ട്രെയിൻ കോച്ചുകളുടെയും എൻജിനുകളുടെയും ചക്രങ്ങൾക്ക് ഇറക്കുമതിയെയായിരുന്നു ആശ്രയിച്ചിരുന്നു. യുകെ, ചെക്ക് റിപബ്ലിക്, ബ്രസീൽ, റൊമേനിയ, ജപ്പാൻ, ചൈന, യുക്രൈൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നുറെയിൽവേ ചക്രങ്ങൾ ലഭ്യമാക്കിയിരുന്നത്. ഇതാദ്യമായാണ് ഫോർജ് ചെയ്ത ട്രെയിൻ ചക്രങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ ഇത്രയും ബൃഹത്തായ പദ്ധതി തയ്യാറാക്കുന്നത്. അടുത്തിടെ വരെ ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ചക്രങ്ങൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് പ്രതിവർഷം 40,000 ചക്രങ്ങൾ വീതവും വാങ്ങിയിരുന്നു. ഇതിനിടയിലാണ് പുതിയ നീക്കം..കൊൽക്കത്ത ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന റാംകൃഷ്ണ ഫോർജിങ്സ്, ടിടാഗഡ് വാഗൺസ് എന്നീ കമ്പനികളുടെ കൺസോർഷ്യത്തിനാണ് ഫോർജ്ഡ് വീൽ നിർമാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്.

റെയിൽവേ ക്ഷണിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ചക്രങ്ങൾ ഉത്പാദിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയത് ഈ കൺസോർഷ്യമായിരുന്നു. ഇനി പുറത്തിറങ്ങുന്ന വന്ദേ ഭാരത് ട്രെയിനുകൾക്കും മറ്റു അതിവേഗ ട്രെയിനുകൾക്കും ഈ ചക്രങ്ങൾ ആയിരിക്കും ഉപയോഗിക്കുക. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒൻപതിനായിരുന്നു ടെൻഡർ ക്ഷണിച്ചത്. ഇന്ത്യ നിർമിക്കുന്ന ബുള്ളറ്റ് ട്രെയിൻ ശൃംഖലയ്ക്കും തദ്ദേശീയമായി ഉത്പാദിപ്പിച്ച ചക്രങ്ങൾ ഉപയോഗപ്പെടും. ഒരു ടണ്ണിന് 1.88 ലക്ഷം എന്ന നിരക്കിലാണ് കരാർ.ഒരു വർഷം 80,000 ചക്രങ്ങൾ വീതം നിർമിക്കാൻ 20 വർഷത്തേയ്ക്കാണ് കരാർ. ഇത്തരത്തിൽ മൊത്തം 16 ലക്ഷം ചക്രങ്ങളാണ് ഇരുകമ്പനികളും ചേർന്ന് നിർമിക്കേണ്ടത്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമാണകേന്ദ്രം ആരംഭിച്ച് ചക്രങ്ങൾ ഉത്പാദിപ്പിച്ച് തുടങ്ങണം.2026 മുതൽ ഇന്ത്യയിൽ ട്രെയിൻ ചക്രങ്ങളുടെ ആവശ്യം രണ്ട് ലക്ഷം വരെയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് കൂടുതൽ ഹൈസ്പീഡ് ട്രെയിനുകൾ സർവീസ് നടത്താനുള്ള സാധ്യത പരിഗണിച്ചാണ് റെയിൽവേയുടെ ഈ കണക്കുകൂട്ടൽ.

 

ഇന്ത്യയിൽ നിർമിക്കുന്ന ട്രെയിൻ ചക്രങ്ങൾ കാസ്റ്റിങ് രീതിയിൽ നിർമിച്ചവയാണ്. ഇവയ്ക്ക് പരമാവധി 120 കിലോമീറ്റർ വരെ വേഗത്തിൽ ഓടാനാണ് സാധിക്കുക എന്ന് റെയിൽവേ പറയുന്നു. എന്നാൽ അതിവേഗ തീവണ്ടികൾ ഓടാൻ ഫോർജ് ചെയ്ത ചക്രങ്ങളാണ് വേണ്ടത്. കാഴ്ചയിൽ വലിയ വ്യത്യാസില്ലെങ്കിലും ഇവയുടെ നിർമാണം രണ്ട് രീതിയിലാണ്. ഇരുമ്പ് ഉരുക്കി ദ്രാവകരൂപത്തിലാക്കിയ ശേഷം ചക്രത്തിൻ്റെ ആകൃതിയിലുള്ള അച്ചുകളിൽ ഒഴിച്ചാണ് കാസ്റ്റിങ് വീലുകൾ തയ്യാറാക്കുന്നത്. എന്നാൽ ഫോർജ് ചെയ്ത ചക്രങ്ങൾ പരുവപ്പെടുത്തുന്നത് ഖരാവസ്ഥയിൽ തന്നെയായിരിക്കും. ആവശ്യമായ വലുപ്പത്തിൽ തയ്യാറാക്കുന്ന ചക്രങ്ങൾ ഉയർന്ന മർദ്ദത്തിൽ 'അടിച്ചു പരത്തി' ആവശ്യമായ ആകൃതിയിൽ ചക്രങ്ങളുണ്ടാക്കും. ഇവയ്ക്ക് കൂടുതൽ ബലമുണ്ടെന്നതാണ് നേട്ടം. 160 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ സാധിക്കുന്നവയാകും ഈ ചക്രങ്ങൾ. കൂടാതെ തേയ്മാനം തീരെ കുറവാണെന്നതും ഇടയ്ക്കിടയ്ക്ക് അറ്റകുറ്റപ്പണി വേണ്ടെന്നതും മേന്മയാണ്.

 

മുൻപ് റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ഫോർജ്ഡ് വീലുകൾക്ക് യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ക്ഷാമം നേരിട്ടതോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചക്രങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കാൻ റെയിൽവേ തീരുമാനിച്ചത്. യുക്രൈനിൽ നിന്ന് ചക്രങ്ങൾ ലഭിക്കാൻ താമസം നേരിട്ടതോടെ വന്ദേ ഭാരത് ട്രെയിനുകൾക്കായി ചൈനീസ് കമ്പനിയിൽ നിന്ന് 39000 ചക്രങ്ങൾക്ക് റെയിൽവേ ഓർഡർ നൽകിയിരുന്നു.ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിലായി പ്രതിവർഷം 60,000 കാസ്റ്റ് വീലുകൾ നിർമിക്കുമ്പോൾ 7000 ഫോർജ്ഡ് വീലുകൾ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഇത് ഗണ്യമായി വർധിപ്പിക്കാനാണ് റെയിൽവേയുടെ പദ്ധതി. കരാർ ലഭിച്ച കമ്പനികളിൽ നിന്ന് പ്രതിവർധം 6,000 കോടി രൂപയ്ക്ക് ചക്രങ്ങൾ വാങ്ങുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് മാത്രം മൂന്ന് ലക്ഷത്തോളം ഫോർജ്ഡ് വീലുകൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഏതായാലും നമ്മുക് ആവശ്യമുള്ളതൊക്കെ എടുത്തിട്ട് ബാക്കി...യുക്രൈൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാനും നമ്മൾ തീരുമാനിക്കുന്നുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 minute ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (3 minutes ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (10 minutes ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (11 minutes ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (24 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (31 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (51 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

Malayali Vartha Recommends