ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് വീണ്ടും കനത്ത തിരിച്ചടി; റിമാൻഡ് കാലാവധി ഏപ്രിൽ 4 വരെ നീട്ടി; 23നു വീണ്ടും അദ്ദേഹത്തെ ഹാജരാക്കാൻ നിർദേശം; ജാമ്യത്തിനായുള്ള ശ്രമം തുടരുന്നു

ലൈഫ് മിഷൻ കോഴ കേസിൽ ശിവശങ്കറിന് വീണ്ടും കനത്ത തിരിച്ചടി. അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി നീട്ടിയിരിക്കുകയാണ് എന്ന ഏറ്റവും പുതിയ വിവരമാണ് കിട്ടുന്നത് . ഏപ്രിൽ നാലാം തീയതി വരെയാണ് അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ശിവശങ്കറിന് ഇത് കടുത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. നേരത്തെ റിമാൻഡ് കാലാവധി പ്രത്യേക കോടതിയായിയിരുന്നു നീട്ടിയത്. 23നു വീണ്ടും അദ്ദേഹത്തെ ഹാജരാക്കാൻ നിർദേശം കൊടുത്തിട്ടുണ്ടായിരുന്നു.
അതിനു മുൻപ് ശിവശങ്കർ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് വക്കീലന്മാർ വ്യക്തമാക്കിയിരുന്നു . ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചപ്പോൾ അദ്ദേഹത്തെ റിമാൻഡ് ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ് .
അതേസമയം ജാമ്യത്തിനായി ശിവശങ്കർ തീവ്രശ്രമം നടത്തുന്നുണ്ട്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കർ ആവശ്യപെട്ടത് . പക്ഷേ കോടതി ആ വാദം കേട്ടില്ല. അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ എം. ശിവശങ്കറിനെ രണ്ടുദിവസം തുടർച്ചയായി ചോദ്യംചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























