രാഹുൽ വഴിയാധാരമായി ഡൽഹി തെരുവിലേക്കോ? കടുത്ത നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ! എംപി സ്ഥാനം നഷ്ട്ടപ്പെട്ടു; വീണ്ടും തിരിച്ചടി...

അപകീർത്തി കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭാ സെക്രട്ടേറിയറ്റ് അസാധാരണ തിടുക്കത്തിൽ അയോഗ്യനാക്കിയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീണിരിക്കുകയാണ്. സൂററ്റ് കോടതിയുടെ ശിക്ഷാ വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതോടെ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദായി.
ഇനി രാഹുലിന് മുന്നിൽ മേൽക്കോടതി മാത്രമാണ് ആശ്രയമായുള്ളത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കിയതോടെ അടുത്ത തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ്. രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും എന്ന സൂചന നൽകി കഴിഞ്ഞു. ഒരു മാസത്തിനകം വീടൊഴിയാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ് നൽകുക.
2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് രാഹുൽ ഗാന്ധിയ്‌ക്ക് താമസിക്കാനായി 12, തുഗ്ലക്ക് ലെെൻ ബംഗ്ലാവ് അനുവദിച്ച് നൽകിയത്. ഒപ്പം തന്നെ വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ചെടുത്ത തീരുമാനമെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. ഇത് പ്രകാരം ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ജാതി അധിക്ഷേപ കേസിൽ കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കോടതി വിധി പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഒരുപക്ഷേ രാഹുൽ തന്നെ ചോദിച്ചു വാങ്ങിയ വിധിയായി തന്നെയാണ് ഇതിനെ ഇപ്പോൾ നോക്കി കാണുന്നത്. 2013 ഏപ്രിലിലായിരുന്നു ജനപ്രാതിനിധ്യ നിയമത്തിലെ അയോഗ്യതാ വ്യവസ്ഥ സംബന്ധിച്ച സുപ്രീം കോടതി വിധി. അത് മറികടക്കാനുള്ള ഓർഡിനൻസാണ് 5 മാസത്തിനുശേഷം യു.പി.എ. സർക്കാർ കൊണ്ടുവന്നത്.
എന്നാൽ, വിഡ്ഢിത്തമെന്നാരോപിച്ച് രാഹുൽ എതിർത്തതോടെ ഓർഡിനൻസ് പുറപ്പെടുവിക്കാനോ പിന്നീട് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമമാക്കാനോ സാധിച്ചില്ല. രാഹുൽ ഗാന്ധി 2013-ൽ ക്ഷുഭിതനായി മാധ്യമങ്ങൾക്കു മുന്നിൽ കീറിയെറിഞ്ഞതു സ്വന്തം വിധി! ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധി മറികടക്കാൻ യു.പി.എ. സർക്കാർ കൊണ്ടുവന്ന ഓർഡിനൻസാണു രാഹുൽ കീറിയെറിഞ്ഞത്.
അഴിമതി അവസാനിപ്പിക്കണമെങ്കിൽ ഇത്തരം വിട്ടുവീഴ്ചകൾ പാടില്ലെന്നായിരുന്നു രോഷാകുലനായ രാഹുലിന്റെ പ്രതികരണം. വിവാദ മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചതോടെ രാഹുലിനു നഷ്ടപ്പെട്ടത് അന്ന് യു.പി.എ. സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവരാൻ ഉദ്ദേശിച്ച പരിരക്ഷയാണ്.
പിന്നാക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷ വിധിച്ചത്. ഗുജറാത്തിലേ സൂറത്ത് കോടതിയുടേതായിരുന്നു വിധി. വാക്കാലോ രേഖാ മൂലമോയുള്ള അപകീർത്തിപ്പെടുത്തൽ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി. കോടതിയുടെ നടപടി എന്ന പേരിൽ നിയമത്തിന്റെ വഴിയിലൂടെ രാഹുലിന്റെ അയോഗ്യതയെ കേന്ദ്രത്തിന് ന്യായീകരിക്കാമെങ്കിലും ഇപ്പോൾ ബി ജെ പി സർക്കാർ രാഹുലിനെ അയോഗ്യനാക്കി എന്ന മട്ടിലാണ് പ്രതിപക്ഷ കക്ഷികൾ പ്രചരിപ്പിക്കുന്നത്.
2019ലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മോദി സമുദായത്തിന് അപകീർത്തികരമായ ഒരു പരാമർശം നടത്തിയതിന്റെ പേരിലാണ് രാഹുൽഗാന്ധിക്കെതിരെ കേസുണ്ടായത്.
എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ ആയ പൂർണേഷ് മോദിയാണ് ഹർജിയുമായി കോടതിയിലെത്തിയത്.
എല്ലാ കള്ളൻമാരുടേയും പേര് അവസാനിക്കുന്നിടത്ത് മോദി എന്ന് കാണുമെന്ന രാഹുൽഗാന്ധിയുടെ പരാമർശം മോദി സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബാങ്കുകളെ കബളിപ്പിച്ച് രാജ്യത്തുനിന്ന് കടന്നുകളഞ്ഞ നീരവ് മോദിയുടെയും ലളിത് മോദിയുടെയും പേരുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും പരാമർശിക്കുകയായിരുന്നു രാഹുൽ.
അതേസമയം, അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നിയെന്നും, ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞെന്നും രാഹുൽ പറഞ്ഞു.
രാഹുലിനെതിരായ നടപടി പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്ധനമാകുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ 14 പാർട്ടികൾ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷ നേതാക്കളെ കേസുകളിൽ കുടുക്കിയും ജയിലിലടച്ചും ഒതുക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് രാഹുലിന്റെ അയോഗ്യതയെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha