ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു...

കാശ്മീരില്‍ കനത്ത സുരക്ഷ.... ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.
പാകിസ്ഥാന്റെ ആക്രമണത്തിന് ശേഷം കാശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, പാക് ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. സുഖ് വീന്ദര്‍ കൗര്‍ ആണ് മരിച്ചത്. ഫിറോസ്പൂരിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് സ്ത്രീക്ക് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ലുധിയാനയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha