കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു....സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു....സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.
കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് വെള്ളക്കെട്ടിലാണ് യുവാവ് മുങ്ങിമരിച്ചത്. തലയാട് കണ്ണംപാടി പള്ളിയാലില്‍ ശശികുമാറിന്റെ മകന്‍ അജല്‍ (18 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
ബാലുശേരി കിനാലൂരില്‍ നിന്ന് അവധി ആഘോഷിക്കാനെത്തിയ യുവാക്കളുടെ കൂടെ വന്നതായിരുന്നു അജല്‍. ആറാള്‍ താഴ്ചയുള്ള കയത്തിലേക്ക് പാറക്കെട്ടിന് മുകളില്‍ നിന്ന് ചാടിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കയത്തില്‍ മുങ്ങിതാണ അജലിനെ കൂടെയുണ്ടായിരുന്ന യുവാക്കള്‍ക്ക് നീന്തല്‍ അത്ര വശമില്ലാത്തതിനാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ മുക്കം ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രമീളയാണ് മാതാവ്.ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha