വൈക്കം മറ്റൊരു തുടക്കം... വൈക്കത്ത് പിണറായിയും സ്റ്റാലിനും ഒന്നിച്ചെത്തിയത് വെറുതേയല്ല; ഉടല്‍ രണ്ടെങ്കിലും ചിന്ത കൊണ്ട് ഞാനും പിണറായിയും ഒന്നെന്ന് സ്റ്റാലിന്‍ പറഞ്ഞത് വെറുതേയല്ല; വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി സ്റ്റാലിനും പിണറായിയും

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ കയ്യടി നേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച് പല സൂചനകളും നല്‍കി. ദ്രാവിഡ ഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി സ്റ്റാലിനും പിണറായിയും മാറുന്നെന്ന കാഴ്ചയാണ് വൈക്കത്ത് കാണാനായത്. ഇത് സ്റ്റാലിന്‍ പറയാതെ പറയുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. സമര സ്മരണകള്‍ ജ്വലിച്ചു നിന്ന വൈക്കത്തെ വേദിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാല് മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്.
വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും എം കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. വൈക്കം സത്യഗ്രഹം തമിഴ്‌നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കത്ത് എത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. അക്കാരണത്താലാണ് തമിഴ്‌നാട്ടില്‍ മന്ത്രിസഭാ യോഗം ചേരുന്ന സമയമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. ഉടല്‍ രണ്ടാണെങ്കിലും ചിന്തകള്‍ കൊണ്ട് താനും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ തമിഴ് മക്കളുടെ പേരില്‍ സ്റ്റാലിന്‍ സന്ദിയറിയിച്ചു.
ചാതുര്‍ വര്‍ണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നവോത്ഥാന പോരാട്ടങ്ങള്‍ ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ല. സമരങ്ങളില്‍ തമിഴ്‌നാടിനും കേരളത്തിനും ഓരേ പാരമ്പര്യമാണ്. സാമുദായിക രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ അപൂര്‍വ്വ സമരമായിരുന്നു വൈക്കത്തേതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സ്റ്റാലിന്‍ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ് 'വണക്കം. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഗംഭീരമായി നടത്താന്‍ ഏര്‍പ്പാടുചെയ്ത ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയപ്പെട്ട സുഹൃത്തുമായ പിണറായി വിജയന്‍ അവര്‍കളെ, ബഹുമാനപ്പെട്ട മന്ത്രിമാരെ, പ്രതിപക്ഷ നേതാവ് അവര്‍കളെ, ബഹുമാനപ്പെട്ട നിയമസഭാ സാമാജികരെ, പാര്‍ലമെന്റ് അംഗങ്ങളെ ...
ദ്രാവിഡഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ നിങ്ങള്‍ എല്ലാവര്‍ക്കും സ്വാഗതം. ഈ പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നു. അയിത്തത്തിന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് മാതൃകയാണ് വൈക്കം സത്യാഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നു. ആഘോഷം അത്തരത്തില്‍ നടത്താമെന്ന് പറഞ്ഞ പിണറായി വിജയന്‍ തന്നെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഉടല്‍കൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണ്. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ്. എങ്കിലും ചടങ്ങില്‍ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ടാണ് എത്തിയത്. വൈക്കത്ത് നടന്നത് കേരളത്തെ മാത്രമല്ല തമിഴ്നാടിനെ സംബന്ധിച്ചും മഹത്തായ പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha