Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

റാഞ്ചിയിൽ മോഷണം ആരോപിച്ച് 20 കാരനെ ഗ്രാമവാസികൾ മർദിച്ചുകൊലപ്പെടുത്തി... വെള്ളിയാഴ്ചയാണ് യുവാവിനെ നാട്ടുകാർ ക്രൂരമായി മർദിച്ചത്... പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു... വാജിദ് അൻസാരി എന്നയാളാണ് മരിച്ചത്...

09 APRIL 2023 04:25 PM IST
മലയാളി വാര്‍ത്ത

റാഞ്ചിയിൽ മോഷണം ആരോപിച്ച് 20 കാരനെ ഗ്രാമവാസികൾ മർദിച്ചുകൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് യുവാവിനെ നാട്ടുകാർ ക്രൂരമായി മർദിച്ചത്. പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. വാജിദ് അൻസാരി എന്നയാളാണ് മരിച്ചത്. ചാൻഹോ ബ്ലോക്കിലെ പാന്ദ്രി ഗ്രാമത്തിലാണ് വാജിദ് അൻസാരി താമസിക്കുന്നത്.

 

 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...

'വെള്ളിയാഴ്ച പുലർച്ചെ വാജിദ് അൻസാരി മറ്റ് ചിലർക്കൊപ്പം മഹുവതോളിയിലെ ഒരു വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ശബ്ദം കേട്ട് വീട്ടുടമസ്ഥൻ എഴുന്നേൽക്കുകയും ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. ഇതോടെ വാജിദിന്റെ കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു. വാജിദിനെ ഓടിക്കൂടിയ നാട്ടുകാർ തൂണിൽകെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് റൂറൽ എസ്പി നൗഷാദ് ആലം പറഞ്ഞു.

വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് വാജിദിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ വാജിദ് ശനിയാഴ്ച മരിക്കുകയായിരുന്നെന്നും ഡിഎസ്പി പറഞ്ഞു.

 

 

 

സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ജീവൻ ഒറോൺ, മകൻ ഗോവർദ്ധൻ ഒറോൺ, അയൽവാസിയായ നന്ദു ഒറോൺ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആൾക്കൂട്ട കൊലപാതകത്തിന് പുറമെ വാജിദിനും കൂടെയുള്ളവർക്കുമെതിരെ മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് ചാൻഹോ പൊലീസ് അറിയിച്ചു. എല്ലാ വശങ്ങളും പരിഗണിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

വെള്ളിയാഴ്ച രാവിലെ ആറോടെ 25ഓളം പേർ ചേർന്ന് വാജിദിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി നാട്ടുകാർ പറഞ്ഞു. അതേസമയം,മകനോടുള്ള വ്യക്തിപരമായ വൈരാഗ്യം മൂലം മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് വാജിദിന്റെപിതാവ് ഹഫീസുൽ റഹ്മാൻ അൻസാരി ആരോപിച്ചു. മകന് ക്രിമിനൽ ഭൂതകാലമൊന്നുമില്ലെന്നും ന്യൂഡൽഹി ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (4 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (11 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (16 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (40 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (48 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (59 minutes ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (6 hours ago)

Malayali Vartha Recommends