ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസ് ... എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് മറുപടി നൽകും

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ, തനിക്കെതിരെയുള്ള കണ്ടെത്തലുകളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് മറുപടി നൽകും. വൈകുന്നേരത്തോടെ ഡിജിപിക്ക് വിശദീകരണം നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അജിത് കുമാറിൻറെ മറുപടി ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശിപാർശ കൂടി കൂട്ടിച്ചേർത്ത് സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറുകയും ചെയ്യും. കേസിൻറെ തുടരന്വേഷണ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്.
എന്നാൽ, ചില വിഷയങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി ഈ റിപ്പോർട്ട് തിരിച്ചയക്കുകയായിരുന്നു. തുടർന്ന്, ചില രേഖകൾ തിരുത്താനായി എഡിജിപി എം.ആർ. അജിത് കുമാർ നിർദേശം നൽകിയതിൻറെ സ്ക്രീൻഷോട്ടുകൾ അടക്കം, അദ്ദേഹത്തിൻറെ പേര് എടുത്തുപറഞ്ഞുകൊണ്ട് എസ്ഐടി റിപ്പോർട്ട് പുനഃസമർപ്പിക്കുകയും ചെയ്തു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഡിജിപി മറുപടി ആവശ്യപ്പെട്ടത്.
നിലവിൽ യാത്രയിലായതിനാൽ തലസ്ഥാനത്തില്ലെന്നും 21-ാം തീയതി വിശദീകരണം നൽകുമെന്നുമാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























