ചാവ് നീ....ബിജുവിനെ കുത്തി നിലവിളിച്ച് 22 കാരൻ..! ആൾക്കൂട്ടത്തിൽ ബിജുവിന്റെ കൊലയാളി മാനസിക ആശുപത്രിയിലാക്കിയ പക

കോഴിക്കോട് പാളയത്ത് യുവാവിനെ കിടപ്പുമുറിയില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശിക്കുന്നയാള്‍ പിടിയില്‍. പ്രതിയായ മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ യുവാവിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിനെ കൊലപ്പെടുത്തിയത് ലഹരി മാഫിയയല്ലെന്നും, വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ബന്ധുവായ 22-കാരനാണ് ക്രൂരകൃത്യം ചെയ്തതെന്നും വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി രംഗത്തെത്തി. കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങളാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പോലീസ് നേരത്തെ തള്ളിയിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് പുതിയകോവിലകംപറമ്പ് ബി. ബിജുവിനെ (38) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പ്രതിയായ യുവാവിനെ കൊല്ലപ്പെട്ട ബിജുവും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിലുണ്ടായ കടുത്ത പകയും വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കുന്നതിനിടയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.45-ഓടെ അച്ഛന്‍ രാജന്‍ ബിജുവിനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ അമ്മ ബേബി മുറി തുറന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകനെ കണ്ടത്. കൊലപാതകത്തിന് ശേഷം ബിജുവിന്റെ ഫോണ്‍, സ്‌കൂട്ടറിന്റെ താക്കോല്‍, കിടപ്പുമുറിയുടെ താക്കോല്‍ എന്നിവയുമായാണ് പ്രതി കടന്നുകളഞ്ഞത്.
ബിജുവിന്റെ മൃതദേഹം ഞായറാഴ്ച പാളയത്തെ തറവാട്ടു വീട്ടില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ പോലീസിന്റെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാന്‍ പ്രതിയും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ കൈയിലും മറ്റുമുണ്ടായിരുന്ന ആഴത്തിലുള്ള മുറിവുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വീടും പരിസരവും കൃത്യമായി അറിയാവുന്ന ആളാണ് കൊലപാതകം നടത്തിയതെന്നും, ഇതൊരു പ്രൊഫഷണല്‍ കില്ലറുടെ പണിയല്ലെന്നും അന്വേഷണസംഘം ആദ്യമേ വിലയിരുത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതോടെ പ്രതി പോലീസിന്റെ വലയിലാവുകയായിരുന്നു.
ലഹരിസംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ചോര്‍ത്തി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ബിജു കൊല്ലപ്പെട്ടതെന്ന പ്രചാരണം സിറ്റി പോലീസ് കമ്മീഷണര്‍ തള്ളി. ബിജു പോലീസിന്റെ ഇന്‍ഫോര്‍മറല്ലെന്നും, ഈ കേസിന് ലഹരി മാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും കമ്മീഷണര്‍ എ.പി. ഷൗക്കത്തലി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എം. ബിജുവിന്റെയും കസബ ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കിയത്.
ബിജുവിന്റെ ശരീരത്തില്‍ ആകെ 45 മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ചെറിയൊരു സ്റ്റീല്‍ കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുന്‍പിലും പുറകിലുമായി മാത്രം 18 ചെറുതും വലുതുമായ മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കഴുത്തിലും വയറ്റിലുമേറ്റ കത്തിക്കൊണ്ടുള്ള ആഴമേറിയ കുത്തുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിിയരുന്നു.സ
ബിജു കൊല്ലപ്പെട്ടു എന്ന് ബോധ്യപ്പെട്ടിട്ടും മൃതദേഹത്തില്‍ കത്തികൊണ്ട് കുത്തിയും വരഞ്ഞും മുറിവുകളുണ്ടാക്കിയ ക്രൂരതയാണ് അക്രമി കാട്ടിയത്. ബിജുവിനെ ആദ്യം കഴുത്തില്‍ കുത്തിയപ്പോള്‍ തന്നെ അദ്ദേഹം നിലത്തു വീണിരുന്നു. എന്നാല്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാതെ അക്രമി വീണ്ടും വയറ്റില്‍ കുത്തുകയായിരുന്നു. മരണം പൂര്‍ണ്ണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്രൂരത മുഴുവന്‍ ചെയ്തത്.
https://www.facebook.com/Malayalivartha
























