വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യു.പി സ്വദേശിയായ പത്തൊമ്പതുകാരനെ കണ്ടെത്താനുള്ള ആദ്യഘട്ട തിരച്ചിൽ ഫലം കണ്ടില്ല

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യു.പി സ്വദേശിയായ പത്തൊമ്പതുകാരൻ നിഗം കുമാറിനെ കണ്ടെത്താനുള്ള ആദ്യഘട്ട തിരച്ചിൽ ഫലം കണ്ടില്ല. ശനിയാഴ്ച വൈകുന്നേരമാണ് കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ യുവാവിനെ പെട്ടെന്നുണ്ടായ ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് കാണാതായത്.
വിലങ്ങാട്ടെ കൂളിക്കാവ് ഭാഗത്ത് പുഴയിൽ യു.പി സ്വദേശികളായ എട്ടംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച തെരച്ചിൽ വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള ഭാഗങ്ങളിൽ നാട്ടുകാരും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
കല്ലാച്ചിക്കടുത്ത് വിഷ്ണുമംഗലം ബണ്ടിൽ ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം പുഴയിൽ മുങ്ങി പരിശോധനയും നടത്തി. വൈകുന്നേരത്തോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് കൂടുതൽ സംഘങ്ങളെ ഉൾപ്പെടുത്തി തിരച്ചിൽ തുടരുകയാണ്.
"
https://www.facebook.com/Malayalivartha
























