കള്ളൻ വിജയൻ സ്വരാജിന്റെ പിതൃശൂന്യതയോ? ക്യാപിറ്റൽ പണിഷ്മെന്റിന് പാർട്ടി പിണറായിയുടെ പണി

പിണറായി വിജയനെ അപമാനിക്കുന്ന തരത്തിൽ ലേഖനത്തിന് തലക്കെട്ട് നൽകിയ സംഭവത്തിൽ എം സ്വരാജിനെ ദേശാഭിമാനിയിൽ നിന്നും തൂക്കിമാറ്റി പകരം പി. രാജീവിനെചുമതല ഏൽപ്പിച്ചേക്കും.
ദേശാഭിമാനിയിൽ പിണറായിക്കെതിരെ കോക്കസ് പ്രവർത്തിച്ചിട്ടും സ്വരാജ് നിശബ്ദത പാലിച്ചതാണ് കാരണം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ചുരുക്കത്തിൽ ദേശാഭിമാനി അച്ചടിക്കാതെ പോയ കള്ളൻ വിജയൻ സ്വരാജിനെയാണ് തൂക്കിയത്.
ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ എഡിറ്റര്‍ കെ ആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത് പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ്. 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ട് മാറ്റാത്തതിലും, മാധ്യമങ്ങളെ അറിയിച്ച് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും കാണിച്ചാണ് നോട്ടീസ്. സംഭവത്തില്‍ ഇന്നലെ വൈകീട്ട് നാലുമണിയ്ക്ക് മുമ്പായി കാരണം വിശദീകരിക്കണമെന്നാണ് വാരാന്തപ്പതിപ്പ് എഡിറ്റര്‍ അജയന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വിഎസ് അച്യുതാനന്ദന്റെ അനുസ്മരണം ഉള്‍പ്പെടുത്തിയുള്ള വാരാന്തപ്പതിപ്പിലാണ് കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടിലുള്ള ലേഖനവും ഇടംപിടിച്ചത്. ഈ തലക്കെട്ടിനെച്ചൊല്ലി ദേശാഭിമാനിയില്‍ അഭിപ്രായ ഭിന്നത ഉണ്ടാകുകയും തുടര്‍ന്ന്, വാരാന്തപ്പതിപ്പ് വിതരണം ചെയ്യുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയുമായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് വിതരണം തിങ്കളാഴ്ചത്തേക്ക് മാറ്റിയതെന്നായിരുന്നു എഡിറ്റര്‍ എം സ്വരാജ് വിശദീകരിച്ചത്.
ലേഖകന്‍ എഴുതി നല്‍കിയ കള്ളന്‍ വിജയന്‍ എന്ന പേരിലുള്ള ലേഖനം, തലക്കെട്ട് മാറ്റുക പോലും ചെയ്യാതെ അച്ചടിക്കാനായി പ്രസിലേക്ക് വിട്ടു. ദേശാഭിമാനിയിലെ തര്‍ക്കം പുറത്തറിയിച്ച് വിവാദമാക്കി എന്നീ കാര്യങ്ങളാണ് നോട്ടീസില്‍ അജയനെതിരെ ആരോപിച്ചിട്ടുള്ളത്. തിങ്കളാഴ്ച പുറത്തിറങ്ങിയ വിഎസിന്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പില്‍ നിന്നും 'കള്ളന്‍ വിജയന്‍' ലേഖനം പുറത്താകുകയും ചെയ്തിരുന്നു.
വിഎസ് അച്യുതാനന്ദന്റെ ഓർമക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. ‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന തലക്കെട്ടോടെയാണ് ഓർമക്കുറിപ്പ്. അതേസമയം, ‘കള്ളൻ വിജയൻ’ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്നലെ ഇറങ്ങിയ പതിപ്പിലില്ല. തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് വിജയൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വാരാന്തപ്പതിപ്പിൽനിന്ന് ലേഖനം ഒഴിവാക്കുകയായിരുന്നു. ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനം ഉൾപ്പെട്ടതിൽ അവസാന നിമിഷം പ്രശ്നം കണ്ടെത്തിയതോടെയാണു പ്രസിദ്ധീകരണം വൈകിച്ചതെന്നാണു വിവരം.
‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന തലക്കെട്ട് ഒരു ബോർഡിൽ തൂങ്ങിക്കിടക്കുന്ന തരത്തിലായിരുന്നു പേജ് തയാറാക്കിയിരുന്നത്. പേജിന്റെ ‘സോഫ്റ്റ് കോപ്പി’ അനുമതിക്കായി മുകളിലെത്തിയപ്പോഴാണു ‘പ്രശ്നം’ കണ്ടെത്തിയത്. അവസാന പേജ് അപ്പാടെ ഒഴിവാക്കി പുതിയ പേജ് തയാറാക്കാനുള്ള നിർദേശത്തിൽ, ചുമതലയുള്ള എഡിറ്റർ എതിർപ്പു പ്രകടിപ്പിച്ചതോടെ വാരാന്തപ്പതിപ്പ് പിടിച്ചുവയ്ക്കുകയായിരുന്നു എന്നാണു വിവരം. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാനായില്ലെന്നാണ് ഇന്നലെ അറിയിപ്പു നൽകിയത്. ആദ്യപേജിലും അവസാന പേജിലും വിഎസിനെക്കുറിച്ചുള്ള അനുസ്മരണ ലേഖനങ്ങൾ ഉൾപ്പെടുത്തിയാണ് വാരാന്തപ്പതിപ്പ് പുറത്തിറക്കിയത്.
വാരാന്തപ്പതിപ്പ് മുടങ്ങിയത് അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം മൂലമാണെന്നും മറിച്ചുള്ള വാർത്ത ഊഹാപോഹമാണെന്നും റസിഡന്റ് എഡിറ്റർ എം.സ്വരാജ് പറഞ്ഞിരുന്നു ‘കള്ളൻ വിജയൻ’ എന്ന ലേഖനമാണോ കാരണമെന്ന ചോദ്യത്തിന്, ‘പല തരത്തിലുള്ള വാർത്തകൾ കണ്ടു’ എന്നായിരുന്നു മറുപടി. അതേസമയം ഈ തലക്കെട്ടു സഹിതം ലേഖനമെഴുതിയ ടി.സി.രാജേഷ് സിന്ധു, ‘പിഴവ് എന്റേതാണ്. ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു’ എന്നു സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിട്ടുണ്ട്. ഇതിൽ പല തരത്തിലുള്ള വാർത്തകൾ കണ്ടു എന്ന എഡിറ്ററുടെ പരാമർശം പിണറായിയെ ചൊടിപ്പിച്ചു.
ദേശാഭിമാനിയില്‍ കള്ളന്‍ വിജയന്‍റെ ലേഖനമില്ലെന്ന എം.സ്വരാജിന്‍റെ വാദം ലേഖനത്തിലെ കഥാപാത്രമായ നാടകപ്രവര്‍ത്തകന്‍ വിജയന്‍ തള്ളി. തന്‍റെ നാടകപരിശീലനകേന്ദ്രത്തെ കുറിച്ച് ലേഖനം കൊടുക്കാനാണെന്ന് പറഞ്ഞ് ദേശാഭിമാനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ ലേഖനം കൊടുക്കാന്‍ കഴിയില്ലെന്ന് പിന്നീട് അറിയിച്ചെന്നും വിജയന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
വിജയന്‍റെ മാതാപിതാക്കൾ ഓമനിച്ച് വിളിച്ചിരുന്ന ചെല്ലപ്പേരാണ് കള്ളൻ. കാലം പോകെ സുഹൃത്തുക്കളും നാടക പ്രവർത്തകനായപ്പോൾ നാട്ടുകാരും ആ പേര് ഏറ്റുപ്പിടിച്ചു. പക്ഷേ വിഎസിന്‍റെ അനുസ്മരണം പോലും പ്രസിദ്ധീകരിക്കാനാകാത്ത വിധം പേരിൽ പൊല്ലാപ്പ് പിടിക്കുമെന്ന് വിജയൻ ചിന്തിച്ചിട്ടേയില്ല.
ഇന്ന് എവിടെ ചെന്നാലും കള്ളൻ വിജയൻ എന്നാണ് അറിയപ്പെടുന്നത്. അത് ഒരു മോഷണക്കാരൻ ആയിട്ടോ മറ്റൊന്നുമല്ല. പേരിലെ കൗതുകവും നാടക പ്രവർത്തനങ്ങളും പലതവണ വാർത്തയായിട്ടുണ്ട്. ദേശാഭിമാനി ലേഖകർ വിവരങ്ങളും ചിത്രവും എടുത്തപ്പോഴും അത്രയേ കരുതിയുള്ളൂ എന്നും കള്ളൻ വിജയൻ പറയുന്നു.
'കള്ളൻ വിജയന് എന്ന് കൊടുക്കുമ്പോള്‍ ഈ രണ്ടുപേരും ഒന്നായതുകൊണ്ട് എന്തെങ്കിലും പ്രശ്നം ആകുമെന്നു വിചാരിച്ചിട്ടായിരിക്കും ഇത് കൊടുക്കാത്തത്', വിജയന്‍ പറഞ്ഞു. 36 വർഷം നാടകത്തിന്‍റെ സെറ്റ് വർക്ക് ചെയ്തിരുന്ന വിജയൻ നാല് വർഷങ്ങൾക്ക് മുൻപ് ധന്യ എന്ന പേരിൽ നാടക പരിശീലന കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
മുഹമ്മദ് റിയാസിന് വേണ്ടി എം സ്വരാജിനെ പിണറായി വിജയൻ നേരത്തെയും ബലികൊടുത്തിരുന്നു. സി.പി.എമ്മിലെ യുവതുർക്കികളെ ഒതുക്കുന്നതിന്റെ ഭാഗമായാണ് സ്വരാജിന് അന്ന് പണി വച്ചത്. മുസ്ലീം ഭൂരിപക്ഷമുള്ള നിലമ്പൂരിൽ നായർ സമുദായംഗമായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിന്റെ അപകടം പിണറായിക്ക് അറിയാമെങ്കിലും സ്വരാജിനെ പോലെ നാളെ ഭീഷണിയാവാൻ സാധ്യതയുള്ള ഒരാളെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.
ആദ്യം പരീക്ഷണത്തിലൂടെയുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ അങ്ങനെയൊരു ചതിക്ക് ഇനിയും പാർട്ടി നിന്നുകൊടുക്കരുതെന്ന പ്രവർത്തകരുടെ ആവശ്യത്തിന് ചെവിക്കൊടുത്തുവെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് പിണറായി സ്വരാജിനെ കൊന്നത്. എം.ബി. രാജേഷ്,കെ എൻ ബാലഗോപാൽ, പി. രാജീവ് തുടങ്ങിയ പാരകളുടെ ശ്രേണിയിലേക്ക് ഉയരാൻ സാധ്യതയുള്ള നേതാവായിരുന്നു സ്വരാജ്. അതാണ് മുളയിലെ നുള്ളിയത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സ്വരാജ് നിലമ്പൂർ പോത്തുകല്ല് സ്വദേശിയാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സ്വരാജ് എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനും സ്റ്റുഡന്റ്, യുവധാര മാഗസിനുകളുടെ എഡിറ്ററുമായിരുന്നു. കേരള സർവകലാശാലയിൽ നിന്ന് എൽ.എൽ.ബിയും അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലേഖന സമാഹാരങ്ങളും കവിതാസമാഹാരവും യാത്രാവിവരണവും പുസ്തകായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിലവിൽ ദേശാഭിമാനി റെസിഡന്റ് എഡിറ്ററാണ്.
2016-ൽ തൃപ്പൂണിത്തുറയിൽ നിന്ന് ആദ്യമായി മത്സരത്തിനിറങ്ങിയപ്പോൾ 4467 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസിന്റെ കെ.ബാബുവിനെ പരാജയപ്പെടുത്തിയത്. 1991 മുതൽ 2011 വരെ 25 വർഷത്തോളം മണ്ഡലത്തെ പ്രതിനിനിധീകരിച്ചിരുന്ന കെ.ബാബുവിനെതിരേ അന്ന് സ്വരാജ് നേടിയ വിജയം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വൻ ആവേശവുമായി മാറി. ബാർകോഴയടക്കമുള്ള ആരോപണങ്ങൾ കത്തി നിന്നിരുന്ന തിരഞ്ഞെടുപ്പിൽ ജനവികാരം ബാബുവിനെതിരായപ്പോഴായിരുന്നു സ്വരാജ് മണ്ഡലം പിടിച്ചെടുത്തത്. പക്ഷേ, 2021 ൽ ബാബുവിനെതിരേ വീണ്ടും മത്സരിക്കാനെത്തിയെങ്കിലും 992 വോട്ടിന് സ്വരാജ് പരാജയപ്പെട്ടു. ബാബുവിന്റെ ഈ വിജയം പക്ഷേ, വലിയ വിവാദത്തിലും നിയമപോരാട്ടത്തിലുമായി.
നിയമസഭ തിരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കെ ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ജൂണിൽ സമർപ്പിച്ച ഹരജിയിൽ പക്ഷേ, വിധി സ്വരാജിനെതിരായി.
2006 ൽ ശ്രീരാമകൃഷ്ണനാണ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരിച്ച അവസാന നേതാവ്. എന്നാൽ ആര്യാടൻ മുഹമ്മദിനോട് 18070 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുകയായിരുന്നു. ആര്യാടൻ മുഹമ്മദിന് 87522 വോട്ടും ശ്രീരാമകൃഷ്ണന് 69452 വോട്ടും ലഭിച്ചു. പിന്നീട് 2011 ൽ പൊന്നാനിയിൽ നിന്ന് മത്സരിച്ച് വിജയിച്ച് നിയമസഭാ സ്പീക്കറാവുകയും ചെയ്തു.
പാർട്ടി ചിഹ്നത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് നിലമ്പൂരിൽ മത്സരിച്ചത്. പല സ്വതന്ത്രന്മാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. പാർട്ടി സ്ഥാനാർഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം. അന്ന് എകെജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
നിലമ്പൂരിൽ അന്ന് കളി മാറി. എംഎൽഎ സ്ഥാനം രാജിവെയ്ക്കുമ്പോൾ നിലമ്പൂരിൽ രാഷ്ട്രീയം ഇത്രയ്ക്കങ്ങ് ചൂടുപിടിക്കുമെന്ന് പി.വി. അൻവർ ഒരിക്കലും വിചാരിച്ചു കാണില്ല. അൻവർ അബദ്ധത്തിൽ ചെയ്ത കടുംകൈ ആയിരുന്നു രാജി. ആ രാജി തീർത്ത പ്രതിസന്ധിയിൽ നിന്നും ഇനിയും പുറത്തുകടക്കാൻ അൻവറിനായിട്ടില്ല. പക്ഷേ, അൻവർ സ്വയം സൃഷ്ടിച്ച പ്രതിസന്ധി രാഷ്ട്രീയ കേരളത്തിന് മുന്നിൽ വലിയൊരു പോർമുഖമാണ് തുറന്നിട്ടത് . നിലമ്പൂരിൽ നിന്നുയരുന്ന വെല്ലുവിളിയിൽ സിപിഎം ഒരവസരം കണ്ടു. അതുകൊണ്ടാണ് തങ്ങളുടെ ആവനാഴിയിലുള്ള ഏറ്റവും മികച്ച ആയുധത്തെ - എം. സ്വരാജിനെ- സിപിഎം കളിത്തിലിറക്കിയത്.
നിലപാടുകൾ കൊണ്ടും വാക് പ്രയോഗങ്ങൾ കൊണ്ടും വിവാദങ്ങൾക്കൊപ്പമാണ് എം സ്വരാജിന്റെ രാഷ്ട്രീയ സഞ്ചാരം. വിവാദങ്ങളിൽ കുലുങ്ങാറില്ല, നിലപാടുകളിൽ മയം വരുത്താറുമില്ല, മറിച്ച് താൻ പറഞ്ഞതെന്താണ് എന്ന് വിശദമാക്കി അതിൽ ഉറച്ചു നിൽക്കുന്നതാണ് എം സ്വരാജിന്റെ പൊതുശൈലി. അത് യുദ്ധത്തെ കുറിച്ചുള്ള നിലപാട് ആയിക്കൊള്ളട്ടെ, തെരഞ്ഞെടുപ്പിനെ കുറിച്ചുള്ളതാകട്ടെ, സ്വരാജിന് സ്വതന്ത്രമായ അഭിപ്രായം ഉണ്ടാകാറുണ്ട്. ആ സ്വാതന്ത്ര്യം പാർട്ടി നിലപാടിന്റെ നാലുകെട്ടിന് പുറത്തുപോകാതെ നോക്കാനും ഈ യുവ നേതാവ് ശ്രദ്ധിക്കാറുണ്ട്. പക്ഷേ വാക് പ്രയോഗങ്ങൾ പലപ്പോഴും കൈവിട്ടുപോകുകയും വിവാദങ്ങളിൽ അവസാനിക്കുകയും ചെയ്തിട്ടുമുണ്ട്.
നിലമ്പൂർ പോത്തുകല്ല് പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ് നാൽപ്പത്തിയഞ്ചുകാരനായ സ്വരാജ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു കടന്നുവന്ന സ്വരാജ്, പ്രസംഗം, എഴുത്ത്, വിദ്യാർത്ഥി സമരങ്ങൾ എന്നിവയിലൂടെയാണ് കേരളത്തിലെ പൊതുസമൂഹത്തിൽ ശ്രദ്ധേയനായത്.
തനിക്ക് പറയാനുള്ളത് വ്യക്തമായും സുതാര്യമായും ആവശ്യമെങ്കിൽ പരിഹാസം കലർത്തിയും പറയാൻ മടിക്കാറില്ല. ബാബറി മസ്ജിദ് രാമജന്മഭൂമി വിഷയത്തിൽ കോടതി വിധി വന്നപ്പോഴും പഹൽഗാം ആക്രമണത്തെ തുടർന്ന് യുദ്ധ സമാന സാഹചര്യം രൂപപ്പെട്ടപ്പോഴും സ്വരാജിന്റെ നിലപാടുകൾ വിവാദത്തിൽ വീണു. താൻ പറഞ്ഞതിൽ നിന്ന് അണുവിട പിന്നാക്കം പോകാതെ അതിനെ വിമർശിക്കുന്നവർക്ക് വ്യക്തതയോടെ മറുപടി നൽകിയാണ് സ്വരാജ് മുന്നോട്ട് പോയത്.
പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം, കാപ്പിറ്റൽ പണിഷ്മെന്റ് തുടങ്ങിയ പരാമർശങ്ങളുടെ പേരിലാണ് സ്വരാജ് വിവാദനായകനായത്. മാധ്യമ പ്രവർത്തകരെ പിതൃശൂന്യർ എന്ന് വിളിച്ചുവെന്നായിരുന്നു ആരോപണം. സി പി എം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദന് "ക്യാപിറ്റൽ പണിഷ്മെന്റ്" നൽകണമെന്ന് സ്വരാജ് ആവശ്യപ്പെട്ടുവെന്നായിരന്നു മറ്റൊരു ആരോപണം. ആരോപണങ്ങളെയും വിവാദങ്ങളെയും ഭയപ്പെട്ട് ഒഴിഞ്ഞുമാറനൊന്നും സ്വരാജ് നിന്നില്ല.
മികച്ച വാഗ്‌മിയായ ഈ യുവ നേതാവ് നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതുന്നു. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങൾ’’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. സരിതയാണ് ഭാര്യ.
സ്വരാജ് തോറ്റതോടെ ഒരു ശല്യം പിണറായി ഇല്ലാതാക്കി . ജയിച്ചാൽ എം എൽ എയായി അവസാനിപ്പിക്കാമായിരുന്നു. കെ.കെ, ഷൈലജയോട് കാണിച്ച വടകര മോഡൽ കൊലപാതകം തന്നെയാണ് സ്വരാജിന്റെ കാര്യത്തിലും നടന്നത്. ആര്യാടൻ ഷൗക്കത്ത് ആര്യാടൻ മുഹമ്മദിന്റെ മകനാണ്. നിലമ്പൂരിന്റെ ഹൃദയമിടിപ്പാണ് ആര്യാടൻ മുഹമ്മദ്. അതിനോട് എതിരിടാൻ തത്കാലം സ്വരാജിന് കഴിയില്ലെന്ന് സി പി എം നേതാക്കൾ വിശ്വസിച്ചു.
നിലമ്പൂരിൽ താൻ ജയിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും മനപൂർവം മത്സരിപ്പിച്ചു എന്ന തോന്നലാണ് സ്വരാജിന് ഉണ്ടായിരുന്നത്. 2026 ൽ തന്നെക്കാൾ ജൂനിയർ ആയവർക്ക് സീറ്റ് നൽകിയിട്ടും തനിക്ക് നൽകിയില്ല. ഇതിലും സ്വരാജിന് വേദനയുണ്ട്. ഇതിന്റെയൊക്കെ സംവിധായകൻ പിണറായിയാണെന്ന് സ്വരാജിനറിയാം. അതിന്റെ വൈരാഗ്യമാണ് തന്നോട് സ്വരാജ് തീർത്തതെന്ന് പിണറായി കരുതുന്നു. എം വി ഗോവിന്ദൻ നിയമസഭാ ഇലക്ഷൻ കാലത്ത് വിവാദത്തിലായപ്പോൾ ആ സ്ഥാനം തോണ്ടാൻ സ്വരാജ് ശ്രമിച്ചു. ഇങ്ങനെ സ്വരാജിന് എതിരാണ് പാർട്ടി. അതിനാൽ ദേശാഭിമാനിയിൽ സ്വരാജിനെ പൊക്കി പിണറായിയുടെ വിശ്വസ്തനായ പി. രാജീവിനെ കൊണ്ടുവരാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























