സങ്കടക്കാഴ്ചയായി.... നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് ഒരു മരണം

സങ്കടക്കാഴ്ചയായി.... നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് ഒരു മരണം. തൃശൂർ സ്വദേശിയായ യാത്രക്കാരനാണ് മരിച്ചത്. കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സാധനങ്ങൾ കൊണ്ട് വന്ന ടെമ്പോ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലർ യാത്രക്കാരനായ ആളാണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
നിലമേൽ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്നു ടെമ്പോ ട്രാവലർ. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ലോറി റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ലോറിയുടെ പുറകിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ടെമ്പോ ട്രാവലറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പേരാണ് യാത്ര ചെയ്തിരുന്നത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ലോറി നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിയ്ക്കാനായി പോയ നേരത്താണ് അപകടം ഉണ്ടായത്. കേസെടുത്ത് കിളിമാനൂർ പൊലീസ് .
"https://www.facebook.com/Malayalivartha
























