സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്നു; ഹൈക്കോടതി പരിസരത്ത് വിഷം കഴിച്ച് ദമ്പതികളുടെ ആത്മഹത്യ ശ്രമം

കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് വിഷം കഴിച്ച് ദമ്പതികൾ. ആംബുലൻസിനുള്ളിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് കടുംകൈ ചെയ്തത്. ഇന്നു രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്.
ഉടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . ആംബുലൻസിനുള്ളിൽ നിന്ന് ഇവർ തയാറാക്കിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി . തങ്ങളുടെ അവസ്ഥ വിവരിച്ചു കൊണ്ട് ആംബുലൻസിനുള്ളിൽ വച്ച് ഇവർ തയാറാക്കിയ വിഡിയോ പുറത്തു വന്നു.
കത്തിൽ സൂചിപ്പിച്ചിരിക്കുന്നത് വിനുവിന്റെ മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് . സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു . സത്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞു. എന്നാൽ അതെല്ലാം മറച്ചുവച്ച് ദ്രോഹിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























